Film News

വിഘ്‌നേഷിന് നയന്‍താര നല്‍കിയ അതിശയകരമായ സര്‍പ്രൈസ്..! ഇന്നവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനം!

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വിഘ്‌നേഷും നയന്‍താരയും വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഒന്നിച്ചുള്ള ഓരോ നിമിഷവും ഇരുവരും ആഘോഷമാക്കി മാറ്റുകയാണ്. ഇപ്പോഴിതാ വിവാഹ ശേഷം മറ്റൊരു പ്രധാനദിനം കൂടി ഇവരുടെ ജീവിതത്തിലേക്ക് വന്നെത്തിയിരിക്കുകയാണ്. വിഘ്‌നേഷിന്റെ ജന്മദിനമാണ് അത്. തന്റെ പിറന്നാള്‍ ദിനത്തില്‍ നയന്‍താര ഒരുക്കി നല്‍കിയ സര്‍പ്രൈസിനെ കുറിച്ചാണ് വിഘ്‌നേഷ് ഇപ്പോള്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ദുബായില്‍ വെച്ചാണ് ഇത്തവണ വിഘ്‌നേഷ് നയന്‍താരയ്‌ക്കൊപ്പം തന്റെ ജന്മദിനം ആഘോഷിച്ചത്. നയന്‍താര മാത്രമായിരുന്നില്ല വിഘ്‌നേഷിന് ഒപ്പം ഉണ്ടായിരുന്നത്.. അത് തന്നെ ആയിരുന്നു വിഘ്‌നേഷിന് വേണ്ടി നയന്‍സ് ഒരുക്കിയ സര്‍പ്രൈസും. വിഘ്‌നേഷിന് സര്‍പ്രൈസ് ഒരുക്കാനായി കുടുംബാംഗങ്ങളെ മുഴുവന്‍ ദുബായില്‍ എത്തിച്ചുവത്രെ നയന്‍താര.. ഇതേ കുറിച്ച് വിഘ്‌നേഷ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ബുര്‍ജ് ഖലീഫയ്ക്ക് താഴെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരു ജന്മദിനാഘോഷം.

ഇതില്‍പരം സ്‌പെഷ്യലായ മറ്റൊരു നിമിഷം എനിക്ക് ജീവിതത്തില്‍ കിട്ടാനില്ല… എന്റെ ഭാര്യ എനിക്ക് നല്‍കിയ അതിശയകരമായ സര്‍പ്രൈസ് എന്നാണ് ഇത്തവണത്തെ പിറന്നാള്‍ ദിനത്തെ കുറിച്ച് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്. ജീവിതത്തിലെ ഈ അനുഗ്രഹീത നിമിഷങ്ങള്‍ക്ക് ദൈവത്തോട് എപ്പോഴും നന്ദി

പറയുന്നുവെന്നും താരം എഴുതി.. കഴിഞ്ഞ ദിവസം ആയിരുന്നു നയന്‍സിന്റെ അമ്മയുടെ പിറന്നാളും.. എന്റെ മറ്റൊരു അമ്മ.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ത്രീകളില്‍ ഒരുവള്‍ എന്നാണ് നയന്‍താരയുടെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്.

Recent Posts

മിഡില്‍ ക്ലാസ് സ്ത്രീയ്ക്ക് ഇത്രയ്ക്ക് മേക്കപ്പ് വേണോ…അശ്വതിയുടെ ഫോട്ടോയ്ക്ക് രൂക്ഷ വിമര്‍ശനം!!!

റേഡിയോ ജോക്കിയില്‍ നിന്നും ആങ്കറിലേക്കും പിന്നീട് നടിയായും മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. ഏറെ ആരാധകരുണ്ട് താരത്തിന്. സോഷ്യല്‍ മീഡിയയിലെ…

47 mins ago

‘ചില സമയത്ത് അറിയാതെ പേടിച്ചു പോകും അല്ലേ? ‘വാമനന്‍’ ട്രെയ്‌ലര്‍ പുറത്തുവിട്ടു

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വാമനന്‍' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്ദ്രന്‍സിന്റെ സിനിമാ കരിയറിലെ മറ്റൊരു മികച്ച…

53 mins ago

ഷൈന്‍ നിഗമും സണ്ണിവെയ്നും ഒരുമിക്കുന്ന വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍

സിന്‍സില്‍ സെല്ലുലോയിഡിലെ ബാനറില്‍ എസ്സ്. ജോര്‍ജ് നിര്‍മിക്കുന്ന വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടി…

2 hours ago