ക്രിസ്ത്യൻ മതത്തിൽ നിന്നും ഹിന്ദു മതം സ്വീകരിച്ച ലേഡി സൂപ്പർസ്റ്റാർ നയൻ‌താര.

തമിഴ് സിനിമ ലോകത്ത് ലേഡി സൂപ്പർസ്റ്റാർ എന്ന തലത്തിൽ പെടുന്ന ഒരു മലയാളിയായ താരമുണ്ട്. 1984 നവംബർ 14 ന് തിരുവല്ലയിലെ ഒരു ക്രിസ്ത്യൻ ഫാമിലിയിലാണ് നയൻ‌താര ജനിക്കുന്നത്. നയൻതാരയുടെ ശരിക്കുമുള്ള പേര് ധന്യ…

തമിഴ് സിനിമ ലോകത്ത് ലേഡി സൂപ്പർസ്റ്റാർ എന്ന തലത്തിൽ പെടുന്ന ഒരു മലയാളിയായ താരമുണ്ട്. 1984 നവംബർ 14 ന് തിരുവല്ലയിലെ ഒരു ക്രിസ്ത്യൻ ഫാമിലിയിലാണ് നയൻ‌താര ജനിക്കുന്നത്. നയൻതാരയുടെ ശരിക്കുമുള്ള പേര് ധന്യ മറിയം കുര്യൻ എന്നാണ്. നയൻ‌താര എന്നുള്ളത് അവരുടെ സ്റ്റേജ് നെയിം ആയിരുന്നെങ്കിലും വർഷങ്ങൾക്കു ശേഷം 2011 ൽ ചെന്നൈയിലെ ഒരു ക്ഷേത്രത്തിൽ വെച്ച് ഹിന്ദു മതം സ്വീകരിക്കുകയും അങ്ങിനെ നയൻ‌താര എന്ന പേര് തന്റെ ഒഫിഷ്യൽ നെയിം ആക്കുകയും ചെയ്തു. നയൻതാരയുടെ പിതാവ് ഒരു ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു, അതിനാൽ തന്നെ അവരുടെ സ്കൂൾ വിദ്യാഭ്യാസം ഇന്ത്യയിലെ പല സ്ഥലങ്ങളിൽ ആയിട്ടായിരുന്നു,. ഒടുവിൽ നയൻതാരയുടെ പിതാവ് സർവീസിൽ നിന്നു റിട്ടയർ ആയതോടു കൂടെ അവരുടെ ഫാമിലി കേരളത്തിൽ തന്നെ സെറ്റിൽ ആവുകയാണ്.

അങ്ങിനെ കേരളത്തിൽ നയൻ‌താര തന്റെ പഠനം തുടർന്ന് കൊണ്ട് പോവുന്നു. തന്റെ സ്കൂൾ പഠനം പൂർത്തിയാക്കിയതിനു ശേഷം അവർ തിരുവല്ലയിൽ ഉള്ള മാർത്തോമാ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം ചെയ്യുന്നു. കോളേജ് പഠനത്തോടൊപ്പം തന്നെ അവർ മോഡലിങ്ങിലും ശ്രദ്ധ കേന്ദ്രികരിച്ചിരുന്നു. 2003 ൽ ബെസ്റ്റ് മോഡലിങ് കേരള ഫിനാലയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു നയൻ‌താര. പിന്നീട് അവർ മോഡലിങ് പാർടൈം ജോലിയായി ചെയ്യാൻ തുടങ്ങി. ആ ഒരു സമയം നയൻ‌താര കൈരളി ടീവിയിൽ “ചമയം “എന്ന പരിപാടിയുടെ അവതാരക കൂടിയായിരുന്നു. അങ്ങനെയിരിക്കെ ഫിലിം ഡയറക്ടർ സത്യൻ അന്തിക്കാട് ” നയൻതാരയെ കുറിച്ച് കേൾക്കാൻ ഇടവരുകയാണ്,. അദ്ദേഹം തന്റെ “മനസിനക്കരെ ” എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രം ചെയ്യാൻ അവരെ ക്ഷണിക്കുകയാണ്,. എന്നാൽ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് ആവാൻ ആഗ്രഹിച്ചിരുന്ന നയൻ‌താര ആദ്യം ഒന്ന് രണ്ടു തവണ ആ ക്ഷണം നിരസിച്ചു.

പിന്നീട് ഒരു ഒറ്റ തവണ ഒരു സിനിമയിൽ അഭിനയിച്ചു നോക്കാം എന്ന തീരുമാനത്തിൽ ആ ക്ഷണം സ്വീകരിക്കുകയാണ്. അങ്ങിനെ അവർ ജയറാമിന്റെ നായികയായി മനസിനക്കരെ എന്ന സിനിമയിൽ അഭിനയിച്ചു. പക്ഷെ ആ ഒരു സിനിമ വലിയ ഹിറ്റ് ആയി തീരുകയായിരുന്നു. പിന്നീട് സിനിമയിൽ നിന്നും ഒരുപാട് മികച്ച ഓഫേർസ് നയൻതാരയെ തേടിയെത്തി,.അങ്ങിനെ “ചാർട്ടേഡ് അക്കൗണ്ടന്റ് ആവാൻ കൊതിച്ച അവരുടെ ജീവിതത്തിൽ ഒരു നിയോഗം പോലെ സിനിമ കൂടെ കൂടുകയാണ്. അങ്ങിനെ സിനിമ തന്റെ കരിയർ ആയി അവർ ചൂസ് ചെയ്യുന്നു. ആദ്യമൊക്കെ മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നയൻ‌താരയ്ക്ക് പിന്നീട് അന്യഭാഷകളിൽ നിന്നും ഓഫേർസ് ലഭിക്കുകയാണ്.

അങ്ങിനെ അവർ തമിഴ്, തെലുങ്ക് സിനിമകളിലൊക്കെ നായികകയായി അഭിനയിച്ചുകൊണ്ട് അന്യഭാഷയിലും ഒരുപാട് പ്രേഷക പ്രീതി നേടിയെടുക്കുന്നു. തന്റെ സിനിമ ജീവിതത്തിൽ ഒരുപാട് മികവുറ്റ കഥാപാത്രങ്ങൾ കാഴ്ച വെച്ച നയൻ‌താര പിൻകാലത്തു സൗത്ത് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെടാൻ തുടങ്ങി,. ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻ‌താര