മേഘ്‌നയേയും കുഞ്ഞിനേയും നേരിൽ കാണാൻ എത്തി നസ്രിയയും ഫഹദും, വീഡിയോ കാണാം

ഒടുവിൽ നസ്രിയയും ഫഹദും തങ്ങളുടെ ഉറ്റ സുഹൃത്ത് മേഘ്നയെയും കുഞ്ഞിനേയും കാണാൻ ഹോസ്പിറ്റലിൽ എത്തിയിരിക്കുകയാണ്. മേഘ്നയുടെത് പോലെ തന്നെ ചീരുവുമായും ഇവർ വലിയ അടുപ്പം സൂക്ഷിച്ചിരുന്നു.  ഇപ്പോൾ മേഘ്നയെ കാണാൻ നസ്രിയയും ഫഹദും എത്തിയതിന്റെ…

Nazriya and fahadh meet meghana

ഒടുവിൽ നസ്രിയയും ഫഹദും തങ്ങളുടെ ഉറ്റ സുഹൃത്ത് മേഘ്നയെയും കുഞ്ഞിനേയും കാണാൻ ഹോസ്പിറ്റലിൽ എത്തിയിരിക്കുകയാണ്. മേഘ്നയുടെത് പോലെ തന്നെ ചീരുവുമായും ഇവർ വലിയ അടുപ്പം സൂക്ഷിച്ചിരുന്നു.  ഇപ്പോൾ മേഘ്നയെ കാണാൻ നസ്രിയയും ഫഹദും എത്തിയതിന്റെ ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ വെച്ചാണ് മേഘ്ന തന്റെ കുഞ്ഞിന് ജന്മം നൽകിയത്. നസ്രിയയും മേഘ്നയും തമ്മിൽ വലിയ അടുപ്പത്തിൽ ആണ്. ഇരുവരും പരസ്പരം ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ചിരഞ്ജീവിയുടെ അപ്രതീക്ഷിത വേർപാടിൽ നസ്രിയയും ദുഃഖം പങ്കുവെച്ച് എത്തിയിരുന്നു.
മേഘ്ന പ്രസവിച്ചു എന്ന വാർത്തയറിഞ്ഞ ഉടൻ തന്നെ നസ്രിയ തന്റെ സന്തോഷം ഇൻസ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. “ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,” എന്നാണ് നസ്രിയ കുറിച്ചത്. ഇത് ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മേഘ്‌നയുടെ വിവാഹത്തിനും മറ്റ് ഫാമിലി ഫൺക്ഷനുമെല്ലാം നസ്രിയ സജീവമായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

കടപ്പാട്: Public Music
ഈ കഴിഞ്ഞ ജൂൺ 7 നു ആണ് ചിരഞ്ജീവി സർജ അപ്രതീക്ഷിതമായി ഈ ലോകത്ത് നിന്നും വിട പറഞ്ഞത്. മേഘ്ന ചിരഞ്ജീവിയുടെ സഹോദരനായ ധ്രുവിനും ഭാര്യക്കുമൊപ്പം വീടിനു വെളിയിൽ കാര്യം പറഞ്ഞുകൊണ്ടിരുന്ന സമയത്താണ് ചീരു വീണു എന്ന് പറഞ്ഞു അച്ഛൻ വിളിച്ചത്. ഉടൻ തന്നെ ചീരുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഈ കഴിഞ്ഞ ഒക്ടോബർ 22 നു ആണ് മേഘ്‌ന ആൺകുഞ്ഞിന് ജന്മം നൽകിയത്. സഹോദരൻ ധ്രുവ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്. കൂടെ കുഞ്ഞിനെ എടുത്ത് കൊണ്ട് നിൽക്കുന്ന ധ്രുവിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.