‘ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചത്തിന് ജന്മദിനാശംസകള്‍’ കുറിപ്പുമായി നസ്രിയ

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള നസ്രിയ തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വളര്‍ത്തു നായ ഓറിയോയുടെ പിറന്നാള്‍ ദിനമായ ഇന്ന് ഹൃദയ സ്പര്‍ശിയായ…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള നസ്രിയ തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വളര്‍ത്തു നായ ഓറിയോയുടെ പിറന്നാള്‍ ദിനമായ ഇന്ന് ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് നസ്രിയ.

ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചത്തിന് ജന്മദിനാശംസകള്‍ എന്നാണ് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഓറിയോയ്ക്ക് ആശംസകളുമായി താരങ്ങളും രംഗത്തെത്തി. ദര്‍ശന രജേന്ദ്രന്‍, ഫര്‍ഹാന്‍ ഫാസില്‍, സംയുക്ത മേനോന്‍, ദീപ്തി വിധുപ്രതാപ് തുടങ്ങിയവരാണ് ഓറിയോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഫഹദ് നസ്രിയയ്ക്ക് നല്‍കിയ ഗിഫ്റ്റാണ് ഓറിയോ.

https://www.instagram.com/p/CatxRidP5Un/?utm_source=ig_embed&ig_rid=c8f5bd96-c802-4d99-9bc5-ac149b7fa4fd

അതേസമയം നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം ജൂണ്‍ 10ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ‘അണ്ടേ സുന്ദരാനികി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ്.