ഇതുവഴി ആണ് അദ്ദേഹം എന്നെ കാണുന്നത്; വൈറലായി നസ്രിയുടെ പുതിയ ചിത്രം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു നാൾ…

nazriya-nazim

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു നാൾ വരും എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.യുവ മ്യൂസിക് വീഡിയോ ടീമിന്റെ,തമിഴിലും മലയാളത്തിലും ഒരേ സമയം നിർമ്മിച്ച “നേരം” എന്ന സിനിമയിലൂടെ നായികയായി തമിഴ് സിനിമയിലും അരങ്ങേറി.

“നയ്യാണ്ടി”, “രാജാറാണി” തുടങ്ങിയ സിനിമകളിലൂടെ തമിഴിലെ മുന് നിര നായകന്മാരുടെ നായികയായി അഭിനയിയ്ക്കാനുള്ള അവസരവും നസ്രിയയ്ക്ക് ലഭിച്ചു.  ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പിന്നീട് കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി, സോഷ്യൽ മീഡിയിൽ നസ്രിയ വളരെ ആക്റ്റീവ് ആണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ മനോഹരമായൊരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് നസ്രിയ.

https://www.instagram.com/p/CClKJG_Jqm2/?utm_source=ig_web_button_share_sheet

ഫഹദ് ഫാസില്‍ എടുത്ത് കൊടുത്തൊരു ചിത്രമായിരുന്നു നസ്രിയ പങ്കുവെച്ചത്. ‘എന്നെ അദ്ദേഹം കാണുന്ന വഴി ഇതാണ്’ എന്ന ക്യാപ്ഷന്‍ കൊടുത്തിരിക്കുന്ന ചിത്രം അതിവേഗമാണ് വൈറലായത്. ത്രോബാക്ക് ചിത്രമാണെന്ന് കൂടി സൂചിപ്പിച്ചിരിക്കുന്നതിനാല്‍ ഇത് പുതിയതല്ലെന്ന കാര്യം കൂടി ആരാധകര്‍ക്ക് മനസിലായി. നിരവധി പേരാണ് ചിത്രതിനു കമെന്റുമായി എത്തിയിട്ടുള്ളത്, നിമിഷ നേരം കൊണ്ട് നസ്രിയുടെ ചിത്രം വളരെ ശ്രദ്ധ നേടുകയാണ്.