‘വളരെ മോശം സേവനം, ജീവിതത്തില്‍ ഇനി ഒരിക്കലും കയറില്ല’!!വിമാനത്തില്‍ നിന്നും നേരി ദുരനുഭവം പറഞ്ഞ് നസ്രിയ

എയര്‍വേയ്‌സില്‍ നിന്നും ദുരനുഭവം പങ്കുവച്ച് നടി നസ്രിയ നസീം. തായ് എയര്‍വേയ്‌സിന്റെ മോശം സേവനങ്ങള്‍ക്കെതിരെയാണ് നടി രംഗത്തെത്തിയത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയര്‍ലൈന്റെ ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ തനിക്ക് ഇത്തരത്തില്‍ ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്നും നസ്രിയ പറഞ്ഞു.

‘വളരെ മോശം സേവനം, ജീവിതത്തില്‍ ഇനി ഒരിക്കലും തായ് എയര്‍വേസില്‍ കയറില്ലെന്ന് നസ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

വിമാനത്തില്‍ വച്ച് താരത്തിന്റെ ബാഗ് നഷ്ടമായി. ഇതേക്കുറിച്ച് പരാതിപ്പെട്ടിട്ടും വിമാനക്കമ്പനിയുടെയും ജീവനക്കാരുടെയും ഭാഗത്ത് നിന്ന് ഒരു തരത്തിലുമുള്ള ശ്രദ്ധയോ നടപടിയോ ഉണ്ടായില്ലെന്ന് താരം വ്യക്തമാക്കി.

തായ് എയര്‍വേസിനെ ടാഗ് ചെയ്താണ് തനിക്കുണ്ടായ ദുരനുഭവം നസ്രിയ കുറിച്ചത്. ഏറ്റവും മോശം സര്‍വീസാണ് തായ് എയര്‍വേയ്‌സിന്റെതെന്നും’- നസ്രിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

തായ് എയര്‍വേയ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന തായ് എയര്‍വേയ്‌സ് ഇന്റര്‍നാഷണല്‍ പബ്ലിക് കമ്പനി ലിമിറ്റഡ് തായ്ലാന്റിന്റെ പതാകവാഹക വിമാന സര്‍വീസ് ആണ്. 2017 മുതല്‍ കമ്പനി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

Previous articleവിജയ് ചിത്രത്തിലെ സുപ്രധാന രംഗങ്ങള്‍ ലീക്കായി..! ആശങ്ക അറിയിച്ച് ആരാധകര്‍
Next articleതന്റെ മനോഭാവം മാറി, ഇനി അത്തരം സിനിമകള്‍ ചെയ്യില്ലെന്ന് തമന്ന