തന്റെ ഇഷ്ടകഥാപാത്രം ആയിരുന്നു അത് ഇനിയും അങ്ങനെത്തെ ചിത്രം വന്നാൽ അഭിനയിക്കും നസ്രിയ!!

മലയാളത്തിലെ യുവ നടിമാരിൽ  ഇന്നും പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ്  നസ്രിയ നസീം. ഇപ്പോൾ മലയാള സിനിമയിൽ നീണ്ട ഇടവേള എടുക്കുന്നതെന്തിന് എന്ന ചോദ്യത്തിനുത്തരവുമായി എത്തുകയാണ് താരം. ഒരു മുൻകൂട്ടൽ ഉള്ള ഇടവേള ഒരിക്കലൂം താൻ എടുത്തിട്ടില്ല. താൻ എല്ലാ സിനിമയുടയും കഥകൾ കേൾക്കാറുണ്ട് എന്നാൽ വത്യസ്ത യാർന്ന കഥകൾ ഇതുവരെയും താൻ കേട്ടിട്ടില്ല എന്നും നടി പറയുന്നു. അങ്ങനെ വത്യസ്തത തോന്നിപ്പിക്കാത്ത ഒരു സിനിമയോടും ഞാൻ ഓക്കേ പറയില്ല.

തന്റെ ഇഷ്ടകഥാപാത്രം ആയിരുന്നു ‘ഓം ശാന്തി ഓശാന’യിലെ കുറുമ്പുള്ള പെൺകുട്ടിയുടെ വേഷം, ഇനിയും അങ്ങനെത്തെ ചിത്രങ്ങൾ വന്നാൽ അഭിനയിക്കും താരം പറയുന്നു. താൻ എന്ത് ജോലിയും ചെയ്‌യും ,എന്ത് റോൾ ചെയ്യ്താലും അത് സിനിമയിൽ തന്നെയാകണം എന്നുള്ള നിർബന്ധം മാത്രമേ ഉള്ളു. ഇപ്പോൾ തന്നെ നടി നിർമാതാവ്, പ്രൊഡക്ഷൻ കൺട്രോളർ എന്നി നിലകളിൽ എത്തിയിട്ടുണ്ടെങ്കിലും ഇനിയും സംവിധാനം മേഖലയിലും  എത്തണം എന്നാഗ്രഹം ഉണ്ട്, ഉടൻ ഉണ്ടാകില്ല.

താരത്തിന്റെ പുതിയ ചിത്രം ‘ആഹാ സുന്ദര’ചിത്രത്തിൽ നാനിയാണ് നായകനായി എത്തുന്നത്. തെലുങ്ക് ഇൻഡസ്ടറി ഒരു വലിയ ഇൻഡസ്ട്രി തന്നെയാണ് അതുകൊണ്ടു അവിടുത്തെ രീതികളും തികച്ചും വളരെ വെത്യസ്തം ആണ്. തെലുങ്കിലും,മലയാളത്തിലും തികച്ചും വത്യസ്തയാർന്ന രീതിയിൽ ആണ് ഷൂട്ടിങ് നടക്കുന്നത് നസ്രിയ പറയുന്നു. ബാലതാരമായി ആണ് നസ്രിയ സിനിമയിൽ എത്തിയത് പിന്നീട നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു, ഇപ്പോൾ മലയാളത്തിലും, അന്യഭാഷാ ചിത്രങ്ങളിലും ഇതിനോടകം തന്നെ താരം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.

Suji