ഞാൻ എന്നും നിന്റെ കുഞ്ഞുമകൾ തന്നെ ആയിരിക്കും, മേഘ്‌നക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നസ്രിയ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു നാൾ…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു നാൾ വരും എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.യുവ മ്യൂസിക് വീഡിയോ ടീമിന്റെ,തമിഴിലും മലയാളത്തിലും ഒരേ സമയം നിർമ്മിച്ച “നേരം” എന്ന സിനിമയിലൂടെ നായികയായി തമിഴ് സിനിമയിലും അരങ്ങേറി.

“നയ്യാണ്ടി”, “രാജാറാണി” തുടങ്ങിയ സിനിമകളിലൂടെ തമിഴിലെ മുന് നിര നായകന്മാരുടെ നായികയായി അഭിനയിയ്ക്കാനുള്ള അവസരവും നസ്രിയയ്ക്ക് ലഭിച്ചു. ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പിന്നീട് കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി.സോഷ്യൽ മീഢിയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്, മേഘ്ന രാജിനും മകനും ഒപ്പമുള്ള ചിത്രങ്ങൾ ആണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്, ചിത്രങ്ങൾക്കൊപ്പം താരം നൽകിയ കാപ്ഷനും ഏറെ ശ്രദ്ധേയമാണ്,

എന്നും നിൻറെ കുഞ്ഞുമകൾ” എന്നായിരുന്നു നസ്രിയ ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയത്. ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു, ലാൽ നായകനായി എത്തിയ മാഡ് ഡാഡ് എന്ന ചിത്രത്തിൽ നസ്രിയയുടെ അമ്മയായി എത്തിയത് മേഘ്ന ആയിരുന്നു, ആ സിനിമയിൽ തുടങ്ങിയ സൗഹൃദം ആണ് ഇരുവരും, ഇടക്ക് നസ്രിയയെ കാണാൻ മേഘ്ന എത്താറുണ്ട്, ഇതിന്റെ ചിത്രങ്ങൾ എല്ലാം നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.നിരവധി പേരാണ് നസ്രിയയുടെ ചിത്രങ്ങൾക്ക് കമെന്റുമായി എത്തുന്നത്.ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ച് സ്റ്റാർ സിംഗർ ജൂനിയർ എന്ന പരിപാടി അവതരിപ്പിച്ചത് നസ്രിയ ആയിരുന്നു. ഇതിലൂടെ ആണ് താരം പിന്നീട് സിനിമയിലെത്തുന്നത്. ഇപ്പോൾ തെലുങ്കിൽ അരങ്ങേറാൻ ഉള്ള തയ്യാറെടുപ്പിലാണ് താരം, നാനിയുടെ നായിക് ആയിട്ടാണ് നസ്രിയ തെലുങ്കിൽ ഏതുന്നത്