ഒന്നും ചെയ്യാനില്ലാത്ത ചിലനേരങ്ങൾ വീഡിയോ പങ്കുവെച്ച് നസ്രിയ; സോ ക്യൂട്ടെന്ന് ആരാധകർ

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയ താരമാണ് നസ്രിയ. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നാല് വർഷത്തെ ഇടവേളയെടുത്തിരുന്നു താരം.കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിൽ…

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയ താരമാണ് നസ്രിയ. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നാല് വർഷത്തെ ഇടവേളയെടുത്തിരുന്നു താരം.കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിൽ സജീവമായി.

മലയളത്തിലും തമിഴിലും ഇപ്പോൾ ഇതാ തെലുങ്കിലേയ്ക്കും ചേക്കേറിയിരിക്കുകയാണ് താരം.ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്.അണ്ടെ സുന്ദരാനികി എന്ന തെലുങ്ക് സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചിരിക്കുന്നത്. നാനിയായിരുന്നു ചിത്രത്തിലെ നായകൻ.

താരം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. തന്റെ വീഡിയോയും ഫോട്ടോകളും പങ്കുവെയ്ക്കാറുണ്ട്. നസ്രിയ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച ഒരു
വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.’ഒന്നും ചെയ്യാനില്ലാത്ത ചിലനേരങ്ങൾ’ എന്ന ക്യാപ്ഷനോടു കൂടിയാണ് വീഡിയോ പങ്കുവെച്ചിരുക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)