‘ഞാന്‍ നിങ്ങളുടെ സെക്രട്ടറിയോ പിഎയോ ആവാം’ നെടുമുടിയോട് കമല്‍ഹാസന്‍ പറഞ്ഞത്

മലയാളത്തിന്റെ സ്വന്തം നെടുമുടി വേണു ഈ ലോകത്തുനിന്നും വിടപറഞ്ഞിട്ട് ഒരു വര്‍ഷം. മലയാള സിനിമയ്ക്കുണ്ടായ വലിയ നഷ്ടമാണ് നെടുമുടിയുടെ വിയോഗം. ഇപ്പോഴിതാ നെടുമുടി വേണുവിന്റെ പഴയ ഒരു അഭിമുഖമാണ് വൈറലാവുന്നത്. ഒരിക്കല്‍ കമല്‍ഹാസന്‍ അദ്ദേഹത്തോട്…

മലയാളത്തിന്റെ സ്വന്തം നെടുമുടി വേണു ഈ ലോകത്തുനിന്നും വിടപറഞ്ഞിട്ട് ഒരു വര്‍ഷം. മലയാള സിനിമയ്ക്കുണ്ടായ വലിയ നഷ്ടമാണ് നെടുമുടിയുടെ വിയോഗം. ഇപ്പോഴിതാ നെടുമുടി വേണുവിന്റെ പഴയ ഒരു അഭിമുഖമാണ് വൈറലാവുന്നത്. ഒരിക്കല്‍ കമല്‍ഹാസന്‍ അദ്ദേഹത്തോട് പറഞ്ഞുവത്രേ,
താങ്കളെ തമിഴിന് കിട്ടേണ്ടതായിരുന്നു, താങ്കള്‍ തമിഴിലേക്ക് വരിക. ഞാന്‍ നിങ്ങളുടെ സെക്രട്ടറിയോ പി എ ആയിട്ടോ വര്‍ക്ക് ചെയ്യാമെന്ന്.

തനിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഫിലിം ഫെയര്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവാര്‍ഡ് നല്‍കുന്നതിനായി ആദ്യം ശിവാജി ഗണേശന്‍ വരില്ലെന്നാണ് അറിയിച്ചത്. സംഘാടകരാണ് വരില്ലെന്ന് അറിയിച്ചത്. ആര്‍ക്കാണ് അവാര്‍ഡ് കൊടുക്കാനുളളതെന്ന് ശിവാജി ഗണേശന്‍ ചോദിച്ചു. നെടുമുടി വേണുവിനാണെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ താന്‍ ചെല്ലാമെന്ന് പറഞ്ഞു. അങ്ങനെ അവാര്‍ഡ് നല്‍കുന്നതിനായി അദ്ദേഹം എത്തി. തന്നോടൊപ്പമാണ് ഇരുന്നത്. അദ്ദേഹത്തിന്റെ ലാസ്റ്റ് സ്റ്റേജ് അപ്പിയറന്‍സ് അതായിരുന്നുവെന്നും നെടുമുടി വേണു പറയുന്നുണ്ട്.

കരളിലെ കാന്‍സര്‍ ബാധയെത്തുടര്‍ന്നായിരുന്നു അന്ത്യം. മൂന്നു തവണ ശസ്ത്രക്രിയ ചെയ്തിട്ടും ഫലമുണ്ടായില്ല. കരള്‍ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. പത്‌നി ടി.ആര്‍.സുശീല കരള്‍ പകുത്തു നല്‍കാന്‍ തയാറായിരുന്നുവെങ്കിലും നെടുമുടി സമ്മതം നല്‍കിയില്ല. ”ആയുസ്സ് വില കൊടുത്തു വാങ്ങിയാലും വലിയ ഫലം ചെയ്യില്ല. ജനനത്തിന് സ്വാഭാവികമായ മരണമുണ്ട്. അത് നടക്കേണ്ട സമയത്തു നടക്കും”. -ഇതായിരുന്നു നെടുമുടി വേണുവിന്റെ നിലപാട്. അദ്ദേഹമത് പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തു. അര നൂറ്റാണ്ടോളം സിനിമയിലും നാടകത്തിലുമായി തിളങ്ങി നിന്ന നടനായിരുന്നു. അഞ്ഞൂറിലേറെ സിനിമകളില്‍ അദ്ദേഹം വേഷമിട്ടു.