ആഷിഖ് അബുവിന്റെ ‘നീലവെളിച്ചം’ അടുത്ത വർഷം ജനുവരിയിലെത്തും

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘നീലവെളിച്ചം’ . നീലവെളിച്ചം മലയാളികളുടെ പ്രിയ എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ കേരളപ്പിറവി ആശംസകൾ നേർന്നുകൊണ്ട് ചിത്രത്തിന്റെ പുതിയ…

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘നീലവെളിച്ചം’ . നീലവെളിച്ചം മലയാളികളുടെ പ്രിയ എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ കേരളപ്പിറവി ആശംസകൾ നേർന്നുകൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ആഷിഖ് അബു.

പോസ്റ്ററിൽ ഉള്ളത് റോഷൻ മാത്യുവാണ്. ഇക്കഴിഞ്ഞ ഏപ്രിൽ 25 ന് പൂജയോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ടോവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, റിമ കല്ലിങ്കൽ എന്നിവരാണ്. നേരത്തെ റിമ കല്ലിങ്കലിനെ അവതരിപ്പിക്കുന്ന ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു.ഭാർഗവി എന്ന കഥാപാത്രമായാണ് റിമ കല്ലിങ്കൽ എത്തുന്നത്.

1964-ൽ ബിഗ് സ്‌ക്രീനിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം ആവിഷ്‌കരിക്കപ്പെട്ടിരുന്നു. ആ സിനിമയാണ് ഭാർഗവി നിലയം. എ വിൻസെന്റ് ആണ് സിനിമ സംവിധാനം ചെയ്തത്. പ്രേം നസീർ,മധു, വിജയ നിർമല എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാള സിനിമയിലെ ആദ്യ ഹൊറർ ത്രില്ലർ ആയിരുന്നു ഭാർഗവി നിലയം.വീണ്ടും അതേ ചെറുകഥ ഒരിക്കൽ കൂടി ചലച്ചിത്രമാവുകയാണ്.