ഓണം പൊന്നോണം, തിരുവോണ ദിനത്തിൽ കളിയും ചിരിയുമായി നീലക്കുയിൽ എന്റർടെയിമിന്റെ ആഘോഷരാവെത്തുന്നു

കൊറോണ മഹാമാരിയെ പോലും മറന്നു കൊണ്ട് ഓണം ആഘോഷമാക്കുവാൻ ഒരുങ്ങുകയാണ് മലയാളികൾ, എവിടെയും ഓണത്തിനെ വരവേറ്റ് കൊണ്ടുള്ള ആർപ്പു വിളികളും ആഘോഷങ്ങളും ആണ്, എല്ലാവിധ നിയന്ത്രണങ്ങളും പാലിച്ച് കൊണ്ട് ഓണം മനോഹരമാക്കാനുള്ള തന്ത്രപ്പാടിലാണ് മലയാളികൾ.…

കൊറോണ മഹാമാരിയെ പോലും മറന്നു കൊണ്ട് ഓണം ആഘോഷമാക്കുവാൻ ഒരുങ്ങുകയാണ് മലയാളികൾ, എവിടെയും ഓണത്തിനെ വരവേറ്റ് കൊണ്ടുള്ള ആർപ്പു വിളികളും ആഘോഷങ്ങളും ആണ്, എല്ലാവിധ നിയന്ത്രണങ്ങളും പാലിച്ച് കൊണ്ട് ഓണം മനോഹരമാക്കാനുള്ള തന്ത്രപ്പാടിലാണ് മലയാളികൾ.

തിരുവോണദിനത്തെ മനോഹരമാക്കാൻ ഓണാഘോഷ പരിപാടികളുമായി എത്തുകയാണ് നീലക്കുയിൽ എന്റർടെയിമെന്റ്, ഒരു യൂടുബ് ചാനൽ ഓണാഘോഷ പരുപാടി നടത്തുന്നത് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ്, ആഘോഷത്തിന്റെ പ്രോമോ വീഡിയോ നീലക്കുയിൽ എന്റർടെയിമെന്റ് റിലീസ് ചെയ്തിരിക്കുകുയാണ്, ആഘോഷരാവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ എല്ലാവരും, പ്രോമോ റിലീസ് ചെയ്ത് നിമിഷ നേരം കൊണ്ട് തന്നെ ട്രെൻസിങ്ങിൽ സ്ഥാനം നേടിയിരിക്കുകയാണ്, നിരവധി പേരാണ് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്.

മലയാളം ഫിലിം ഇൻഡസ്ട്രിയിൽ തന്നെ പതിനഞ്ചോളം ആർട്ടിസ്റ്റുകൾ ആണ് ഇതിൽ പങ്കെടുത്തിരുന്നത്, ബിനീഷ് ബാസ്റ്റിൻ, മഖ്‌ബൂൽ സൽമാൻ, ഡയാന ഹമീദ്, മീര നായർ, അൻഷിത  അഞ്ചി, അഞ്ജന കെആർ, ആദിത്യ സോണി, സനൂജ സോമനാഥ്‌, ആര്യ ശ്രീറാം, അബിന സേവ്യർ തുടങ്ങിയ ആർട്ടിസ്റ്റുകൾ ആണ് ഓണക്കളിയുമായി എതിരിയ്ക്കുന്നത്.

സംവിധാനം നിർവഹിച്ചിരിക്കുന്നത് മനോജ് ബാലുശ്ശേരി ആണ്, എഡിറ്റിംഗ് ജിനിൽ ജോസഫ്, കോൺട്രോളിങ് അഫസൽ അലി, നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള അണിയറ പ്രവർത്തകർ ആണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്നത്.

കടപ്പാട് : Neelakkuyil Entertainments