പൃഥ്വിരാജിനും കുഞ്ചാക്കോ ബോബനും പകരക്കാര്‍ എത്തി..! നീലവെളിച്ചം റോളിംഗ്..

മലയാള സിനിമാ ആസ്വാദകര്‍ക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ആഷിഖ് അബു. ആഷിഖ് അബുവിന്റെ ഒരു പുതിയ ചിത്രം എത്തുന്നു എന്ന് പറയുമ്പോള്‍ തന്നെ ആരാധകര്‍ക്കുള്ള ആവേശവും പ്രതീക്ഷയും ഏറെയാണ്.. പുതിയ സിനിമ ഒരു പ്രശസ്ത എഴുത്തുകാരന്റെ കഥയെ ആസ്പദമാക്കി ഉള്ളതാണെങ്കിലോ ആകാംക്ഷ വര്‍ദ്ധിക്കും… പറഞ്ഞു വരുന്നത് ആഷിഖ് അബുവിന്റെ ഏറ്റവും പുതിയ ചിത്രം നീലവെളിച്ചത്തെ കുറിച്ചാണ്. ‘ഭാര്‍ഗ്ഗവീനിലയം’ എന്ന സിനിമയുടെ പുരാവിഷ്‌കരണമായാണ് ആഷിഖ് അബു നീലവെളിച്ചം ഒരുക്കുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ ‘നീലവെളിച്ച’ത്തില്‍ നിന്നെടുത്ത 1964ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗവീനിലയം’ എന്ന സിനിമയുടെ പുനാരാവിഷ്‌കാരമാണ് പുതിയ ചിത്രം. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിചിത്രത്തില്‍ നിന്ന് പൃഥ്വിരാജും പിന്നാലെ കുഞ്ചാക്കോ ബോബനും പിന്മാറിയത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നൊരു സംഭവം ആയിരുന്നു. എന്നാല്‍ ഇരുവര്‍ക്കും കമ്മിറ്റ് ചെയ്ത സിനിമകളും ഡേറ്റ് ക്ലാഷും കാരണമാണ് ആഷിഖ് അബു ചിത്രത്തിന് വേണ്ടി എത്തിച്ചേരാന്‍ കഴിയാതിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്ത് വന്നത്. പൃഥ്വിരാജിനും കുഞ്ചാക്കോ ബോബനും പകരക്കാരായി ആര് എത്തുമെന്ന ചോദ്യങ്ങള്‍ക്കാണ് പിന്നീട് മറുപടിയുമായി ആഷിഖ് അബു എത്തിയത്. പൃഥ്വിരാജിന് പകരക്കാരനായി ടൊവിനോ തോമസും കുഞ്ചാക്കോ ബോബന് പകരക്കാരനായി ആസിഫ് അലിയും എത്തുമെന്ന് പറഞ്ഞെങ്കിലും ആസിഫിനും പിന്നീട് ഡേറ്റ് ക്ലാഷ് വരുകയായിരുന്നു.

സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് ടൊവിനോ തോമസും റോഷന്‍ മാത്യുവുമാണ്. നേരത്തെ ഏറ്റെടുത്തിരുന്ന സിനിമകളുടെ തിരക്കിനെ തുടര്‍ന്നാണ് പൃഥ്വിയും ചാക്കോച്ചനും സിനിമയില്‍ നിന്നും പിന്‍മാറിയത്. സിനിമയുടെ ഷൂട്ടിംഗ് ഇതിനോടകം തന്നെ തലശേരിയിലെ പിണറായിയില്‍ ആരംഭിച്ചിരിക്കുകയാണ്..

ആഷിഖ് അബുവാണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി ആരാധകരെ അറിയിച്ചത്. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജഷ് മാധവന്‍, ഉമ കെ.പി., പൂജാ മോഹന്‍രാജ്, ദേവകി ഭാഗി തുടങ്ങിയ വന്‍താര നിര തന്നെ ചിത്രത്തില്‍ എത്തും.

 

 

 

Previous articleഅമ്മയെ വെല്ലുന്ന സൗന്ദര്യം..! സ്‌റ്റൈലിഷ് ലുക്കില്‍ കല്യാണി..!
Next articleജയസൂര്യയിലെ ആത്മാര്‍ത്ഥതയും..! അര്‍പ്പണബോധവും..!! അത്ഭുതത്തോടെ നോക്കി കാണുന്നു… – മഞ്ജു വാര്യര്‍