‘അനുരാഗ മധുചഷകം’…. നീലവെളിച്ചത്തിലെ വീഡിയോ ഗാനം പുറത്ത്

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത ചെറുകഥ നീലവെളിച്ചത്തെ ആസ്പദമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. അനുരാഗ മധുചഷകം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. റിമ കല്ലിങ്കലിന്റെ മനോഹരമായ നൃത്തം ഈ…

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത ചെറുകഥ നീലവെളിച്ചത്തെ ആസ്പദമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി.
അനുരാഗ മധുചഷകം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. റിമ കല്ലിങ്കലിന്റെ മനോഹരമായ നൃത്തം ഈ പ്രണയഗാനത്തിലുണ്ട്. ഒപ്പം റോഷന്‍ മാത്യുവും ഷൈന്‍ ടോമും ഗാനരംഗത്തിലെത്തുന്നുണ്ട്. റിമ കല്ലിങ്കലിന്റെ പിറന്നാള്‍ ദിവസമാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

പി ഭാസ്‌കരന്റെ വരികള്‍ക്ക് എം എസ് ബാബുരാജാണ് സംഗീതമൊരുക്കിയത്. കെ.എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീജിത്ത് ഡാന്‍സിറ്റിയാണ് ഗാനം കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ചെറുകഥയുടെ അതേ പേര് തന്നെയാണ് സിനിമയ്ക്കും നല്‍കിയിരിക്കുന്നത്. ചിത്രം ഏപ്രില്‍ 21ന് തിയേറ്ററുകളില്‍ എത്തും. മായാനദി, വൈറസ്, നാരദന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖും ടൊവീനോയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് നീലവെളിച്ചം. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കല്ലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍, ഉമ കെ.പി, പൂജാ മോഹന്‍രാജ്, ദേവകി ഭാഗി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ഇതേ കഥയെ ആസ്പദമാക്കി എ വിന്‍സെന്റിന്റെ സംവിധാനത്തില്‍ 1964 ല്‍ പുറത്തെത്തിയ ഭാര്‍ഗവീനിലയം എന്ന ചിത്രത്തിലെ ഗാനമാണ് നീലവെളിച്ചത്തിനുവേണ്ടി പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സൈജു ശ്രീധരനാണ് എഡിറ്റര്‍. തലശ്ശേരിയില്‍ വെച്ചായിരുന്നു നീലവെളിച്ചത്തിന്റെ ചിത്രീകരണം നടന്നത്. നേരത്തെ പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷഹീര്‍ എന്നിവരെ ഉള്‍പ്പെടുത്തി നീലവിളച്ചം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താരങ്ങളുടെ ഡേറ്റ് സംബന്ധിച്ചുള്ള പ്രതിസന്ധിയെ തുടര്‍ന്നാണ് ടൊവീനോ, റോഷന്‍, ഷൈന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സിനിമ ചിത്രീകരിക്കാന്‍ തീരുമാനമെടുത്തത്.