ഞാൻ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് മകളോട് പറഞ്ഞപ്പോൾ അവൾ എന്നോട് ചോദിച്ച ചോദ്യം ഇതായിരുന്നു

ബോളിവുഡിനെ ഒരു കാലത്ത് പിടിച്ചുലച്ച താരമാണ് നീന ഗുപ്ത, നടിയുടെ സിനിമകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന് നേരെ നിരവധി വിവാദങ്ങളും ഉണ്ടായിട്ടുണ്ട്, വെസ്റ്റിന്റീസ് ക്രിക്കറ്റ് താരം വിവ് റിച്ചാര്‍ഡ്‌സുമായുള്ള താരത്തിന്റെ ബന്ധം ഏറെ വിവാദങ്ങളും വിമർശങ്ങളും ഉണ്ടാക്കി. നീനയുടെ മകൾ മസബയ്ക്ക് 19 വയസുള്ളപ്പോഴാണ് വിവേക് മെഹ്‌റയെ നീന വിവാഹം ചെയ്യുന്നത്.മസബയ്ക്ക് 19 വയസുള്ളപ്പോഴാണ് വിവേക് മെഹ്‌റയെ നീന വിവാഹം ചെയ്യുന്നത്. ഇപ്പോൾ താൻ വിവാഹത്തെ കുറിച്ച് മകളോട് പറഞ്ഞപ്പോൾ മകൾ തന്നോട് ചോദിച്ച ചോദ്യത്തെ പറ്റി പറഞ്ഞിരിക്കുകയാണ് താരം.

ഒരു അഭിമുഖത്തിൽ ആണ് താരം ഈ കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്, മകളോട് ആദ്യം തനിക്ക് വിവാഹക്കാര്യം പറയുവാൻ മടിയായിരുന്നു എന്ന് താരം പറയുന്നു. വിവാഹത്തെക്കുറിച്ച്‌ മസബയോട് പറഞ്ഞപ്പോള്‍ എന്തിനാണ് വിവാഹം കഴിക്കുന്നത് എന്ന് അവള്‍ക്ക് അറിയണമായിരുന്നു. ഈ സമൂഹത്തില്‍ ജീവിക്കണമെങ്കില്‍ വിവാഹം വളരെ പ്രധാനപ്പെട്ടതാണ്. അല്ലെങ്കില്‍ നമ്മള്‍ ബഹുമാനിക്കപ്പെടില്ലെന്ന് ഞാന്‍ അവളോട് പറഞ്ഞു.- നീന പറഞ്ഞു.
മകളുമായി അടുത്ത ബന്ധമാണ് നീനയ്ക്കുള്ളത്. അതിനാല്‍ വിവാഹത്തെക്കുറിച്ചു മകളോട് പറയാന്‍ വല്ലായ്മയാണ് ഉണ്ടായിരുന്നത് എന്നാണ് താരം വ്യക്തമാക്കുന്നത്. മസബയ്ക്ക് എന്നെ മനസിലാക്കാന്‍ സാധിച്ചു.

അവള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തന്റെ അമ്മയുടെ സന്തോഷത്തിനു വേണ്ടി എന്തും ചെയ്യുന്ന ഒരാളാണ് മസബ. അതിനാല്‍ എനിക്ക് പേടിയുണ്ടായിരുന്നില്ല. അവളോട് ഇത് എങ്ങനെ പറയും എന്ന വല്ലായ്മയാണ് തോന്നിയത് എന്നാണ് നീന പറഞ്ഞത്. നീനയും വിവ് റിച്ചാർഡും തമ്മിൽ ലിവിങ് റിലേഷൻ കഴിഞ്ഞ ശേഷമാണ് ഇരുവരും വിവാഹതരായത്, വിവാഹത്തിനു മുൻപ് കുഞ്ഞുണ്ടായത് തനിക്ക് ഏറെ പ്രശ്ങ്ങൾ സൃഷ്ടിച്ചിരുന്നു എന്ന് നീന പറയുന്നു.