മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് നടി നീന കുറുപ്പ്. മിനിസ്ക്രീനിലൂടെയും, അവതാരകയായും, നായികയായുമെല്ലാം താരം പ്രേക്ഷമനസ്സില്‍ ഇടം നേടുകയും ചെയ്തിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് സിനിമയിലേക്കുള്ള പ്രവേശന വേളയില്‍ ലഭിച്ചിരുന്നതും. നായികയുടെ സഹോദരിയായും കൂട്ടുകാരിയായുമൊക്കെയായി നീന വെള്ളിത്തിരയില്‍ ഒരുകാലത്ത് സജീവമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നടി നേരിട്ട കാസ്റ്റിംഗ് കൗച്ചിന്ന് തോന്നിപ്പിക്കുന്ന രസകരമായ സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ്.
നീനകുറിപ്പിന്റെ ഈ രസകരമായ ഈ സംഭവം അരങ്ങേറിയിരിക്കുന്നത് റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം പഞ്ചാബി ഹൗസിന്റെ ലൊക്കേഷനില്‍ വച്ചാണ്. സിനിമ ജീവിതം അവസാനിപ്പിക്കാനിരിക്കെയാണ് നീനയെ തേടി പുതി. യൊരു ചിത്രത്തിലേക്ക് ക്ഷണം വരുന്നത്. അങ്ങനെ ഒരു ദിവസം രാത്രി ലൊക്കേഷനില്‍ നീന എത്തുകയും ചെയ്തു.സാധാരണ ലഭിക്കാറുള്ള വേഷം പോലെ പ്രാധാന്യമുള്ള വേഷമാകില്ല എന്ന് മനസിലുറപ്പിച്ചാണ് അവിടേക്ക് എത്തിയിരുന്നത്.ചെറിയ എന്ത് കാരണം ഉണ്ടായാലും റോള്‍ ഉപേക്ഷിച്ച് സ്ഥലം വിടാന്‍ തയാറായി നിന്ന സമയം പ്രൊഡക്ഷന്‍ കണ്ട്രോളര് സംവിധായകന് തൊട്ടടുത്ത റൂമില്‍ ഉണ്ടെന്നും അങ്ങോട്ട് ചെല്ലാനും ആവശ്യപ്പെട്ടു.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാക്ക് കേട്ട് ദേഷ്യമാണ് വന്നത് രാത്രി സംവിധായകന് റൂമിലേക്ക് വിളിക്കുന്നത് നല്ല ഏര്‍പ്പാടിനല്ല എന്ന് കരുതി അയാളോട് രണ്ട് വര്‍ത്താനം കൂടി പറയാന്‍ വേണ്ടി മടിച്ചാണെങ്കിലും റൂമിലേക്ക് താന്‍ ചെന്നത്.
പക്ഷെ പേടിച്ചാണ് റൂമിലെത്തിയതെങ്കിലും അവിടെ കണ്ടത് പാവങ്ങളായ രണ്ട് സംവിധായകരെയാണ് റാഫിയെയും മെക്കാര്‍ട്ടിനെയും. വിളിച്ച കാര്യം അറിഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടുന്നത് യാത്രയൊക്കെ സുഖമായിരുന്നില്ലേ റൂമില്‍ അസൗകര്യമൊന്നും ഇല്ലല്ലോ എന്നുമായിരുന്നു ഇവരുടെ ചോദ്യം. ഇവരുടെ സിനിമയില്‍ എന്ത് വേഷമായാലും ചെയ്യും എന്ന് അപ്പോള്‍ തന്നെ മനസിലുറപ്പിച്ചതായും നീന കുറുപ്പ് പറയുന്നു.
