മലയാളത്തില്‍ മാത്രം ഒതുങ്ങേണ്ട ആവശ്യം എനിക്കില്ല…! നീരജ് മാധവ്

ഒരു നടനില്‍ മാത്രം ഒതുങ്ങാതെ തന്റെ കഴിവുകളെ ഓരോന്നായി പുറത്തെടുത്ത് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ കലാകാരനാണ് നീരജ് മാധവ്. ഇപ്പോള്‍ താരത്തിന്റെ ജീവിതത്തില്‍ മറ്റൊരു വലിയ നേട്ടം കൂടി ഉണ്ടായിരിക്കുകകയാണ്. സാക്ഷാല്‍ എ.ആര്‍…

ഒരു നടനില്‍ മാത്രം ഒതുങ്ങാതെ തന്റെ കഴിവുകളെ ഓരോന്നായി പുറത്തെടുത്ത് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ കലാകാരനാണ് നീരജ് മാധവ്. ഇപ്പോള്‍ താരത്തിന്റെ ജീവിതത്തില്‍ മറ്റൊരു വലിയ നേട്ടം കൂടി ഉണ്ടായിരിക്കുകകയാണ്. സാക്ഷാല്‍ എ.ആര്‍ റഹ്‌മാന് വേണ്ടി തമിഴ് സിനിമയ്ക്ക് പാട്ട് എഴുതി പാടിയിരിക്കുകയാണ് നീരജ്. തമിഴ് സിനിമാ ലോകത്ത് വലിയൊരു തുടക്കം തന്നെയാണ് താരത്തിന് ലഭിച്ചത്.

Neeraj (3)

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത വെന്തു തനിന്തതു കാട് എന്ന ചിത്രത്തിലാണ് നീരജ് തന്റെ കഴിവുകള്‍ തെളിയിച്ചത്. ഇപ്പോള്‍ മലയാളത്തില്‍ എന്തുകൊണ്ട് തനിക്ക് ഇത്തരം അവസരങ്ങള്‍ ലഭിക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് നീരജ് മാധവ്… എന്തുകൊണ്ടാണ് അവസരം ലഭിക്കാത്തത് എന്ന് എനിക്കും അറിയില്ല.. ചിലപ്പോള്‍ എനിക്ക് അത്ര പൊട്ടന്‍ഷ്യല്‍ ഉള്ളതായി മലയാള സിനിമാ ലോകത്തെ സംവിധായകര്‍ക്കൊന്നും തോന്നിയിട്ടുണ്ടാവില്ല എന്നാണ് നീരജ് സമയം മലയാളത്തോട് പറഞ്ഞത്.. എന്നാല്‍ എനിക്ക് അതില്‍ പ്രശ്‌നം ഒന്നുമില്ലെന്നാണ് താരം പറയുന്നത്..

കാരണം എല്ലാ അതിര്‍ വരമ്പുകളും മാറിക്കൊണ്ടിരിക്കുകയാണ്.. ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാന്‍ ചിന്തിക്കുന്നതും അതാണ്.. നമ്മള്‍ ഒരു ഇന്‍ഡസ്ട്രിയില്‍ തന്നെ നില്‍ക്കേണ്ട ആവശ്യം ഒന്നും ഇല്ല.. പാന്‍ ഇന്ത്യന്‍ ആയിട്ടും.. ഗ്ലോബല്‍ സ്‌പേസിലേക്ക് എത്താനുമുള്ള അവസരം ഇവിടെയിപ്പോള്‍ ഉണ്ട്. നമ്മുടെ വര്‍ക്കുകള്‍ പോലും അമേരിക്കയില്‍ ഉള്ളവരെല്ലാം കാണുന്നു.. അതുകൊണ്ട് നല്ല അവസരങ്ങള്‍ എവിടെ നിന്ന് ലഭിക്കുന്നുവോ അങ്ങോട്ട് പോവുക എന്നതാണ് താന്‍ ചിന്തിക്കുന്നത് എന്നും നീരജ് മാധവ് പറഞ്ഞു. അതെ, എ ആര്‍ റഹ്‌മാനു വേണ്ടി ഞാന്‍ ഒരു

ഗാനം വരികള്‍ എഴുതി, പാടിയിരിക്കുന്നു! സ്വപ്‌നങ്ങള്‍ക്കായി പരിശ്രമിക്കുക, അപ്പോഴത് യാഥാര്‍ഥ്യമാവും. ഇത് ആരോടും പറയാതിരിക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി. വെന്തു തനിന്തതു കാട് ഇതിനകം കണ്ടവര്‍ക്ക് ഇത് മനസിലായിട്ടുണ്ടാവും. ഇപ്പോള്‍ എനിക്കിത് ലോകത്തോട് വിളിച്ചുപറയാനാവും. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയില്‍ എ ആര്‍ റഹ്‌മാനുവേണ്ടി ചില വരികള്‍ അദ്ദേഹത്തിന്റെ മുന്നില്‍ ആലപിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു.

അദ്ദേഹത്തിനൊപ്പം അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ ഇരുന്ന് ഈ ട്രാക്ക് ഉണ്ടാക്കിയത് തൊട്ടുപിന്നാലെയാണ്. ശരിക്കുമൊരു ഫാന്‍ബോയ് നിമിഷമായിപ്പോയി അത്. വെന്തു തനിന്തതു കാട് ഇപ്പോള്‍ തിയറ്ററുകളില്‍ ഉണ്ട്. ഒരു നടന്‍, റാപ്പര്‍ എന്നീ നിലകളില്‍ എന്റെ തമിഴ് സിനിമാ അരങ്ങേറ്റം..എന്നായിരുന്നു നീരജ് ഈ സിനിമയിലേക്ക് താന്‍ എത്തിയതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നത്.