ഇപ്പോള്‍ എനിക്ക് ലോകത്തോട് വിളിച്ചുപറയാനാവും! എആര്‍ റഹ്‌മാനൊപ്പം ആ സ്പ്നം സഫലമായെന്ന് നീരജ് മാധവ്

കുന്നോളം ആഗ്രഹിച്ചാല്‍ കുന്നിക്കുരുവോളം ലഭിക്കുമെന്നാണ് ചൊല്ല്. സ്വപ്‌നങ്ങള്‍ കാണാനാണ് എപിജെ അബ്ദുള്‍ കലാമും പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ തന്റെ സ്വപ്‌നം സഫലമായ സന്തോഷമാണ് നീരജ് മാധവ് പങ്കുവക്കുന്നത്. ഇന്ത്യന്‍ സംഗീത ലോകത്തെ ഇതിഹാസം എആര്‍ റഹ്‌മാന്…

കുന്നോളം ആഗ്രഹിച്ചാല്‍ കുന്നിക്കുരുവോളം ലഭിക്കുമെന്നാണ് ചൊല്ല്. സ്വപ്‌നങ്ങള്‍ കാണാനാണ് എപിജെ അബ്ദുള്‍ കലാമും പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ തന്റെ സ്വപ്‌നം സഫലമായ സന്തോഷമാണ് നീരജ് മാധവ് പങ്കുവക്കുന്നത്.

ഇന്ത്യന്‍ സംഗീത ലോകത്തെ ഇതിഹാസം എആര്‍ റഹ്‌മാന് വേണ്ടി ഗാനം എഴുതി ആലപിക്കാനായ സ്വപ്‌ന നിമിഷമാണ് നടന്‍ നീരജ് പങ്കുവച്ചിരിക്കുന്നത്. തന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് യാഥാര്‍ഥ്യമായതെന്ന് നീരജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എആര്‍ റഹ്‌മാനും ഗൗതം മേനോനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് നീരജ് സന്തോഷം കുറിച്ചത്.

ചിലമ്പരശനെ നായകനാക്കി ഗൗതം വസുദേവ് മേനോന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച വെന്തു തനിന്തതു കാട് എന്ന ചിത്രത്തിലൂടെയാണ് നീരജിന്റെ സ്വപ്‌നം യാഥാര്‍ഥ്യമായത്. ചിത്രത്തില്‍ നീരജ് പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല നീരജിന്റെ തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രവുമാണ് വെന്തു തനിന്തതു കാട്. ഒപ്പം എ ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ ഒരു റാപ്പ് സോംഗിന് വരികള്‍ എഴുതി പാടാനും നീരജിനായി.

‘സ്വപ്‌നങ്ങള്‍ക്കായി പരിശ്രമിക്കുക, അപ്പോഴത് യാഥാര്‍ഥ്യമാവും. ഇത് ആരോടും പറയാതിരിക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി. അതെ, എ ആര്‍ റഹ്‌മാനു വേണ്ടി ഞാന്‍ ഒരു ഗാനത്തിന് വരികള്‍ എഴുതി, പാടിയിരിക്കുന്നു. വെന്തു തനിന്തതു കാട് ഇതിനകം കണ്ടവര്‍ക്ക് ഇത് മനസിലായിട്ടുണ്ടാവും. ഇപ്പോള്‍ എനിക്കിത് ലോകത്തോട് വിളിച്ചുപറയാനാവുമെന്നും നീരജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.