ബോളിവുഡ് നടൻ സുശാന്തിന്റെ ആത്മഹത്യക്ക് പിന്നാലെ നടൻ നീരജ് മാധവ് ഫേസ്ബുക്കിൽ പുതിയ താരങ്ങളെ മുളയിലെ നുള്ളുന്നു എന്ന് പറഞ്ഞു പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോൾ താരത്തിനെ ചോദ്യം ചെയ്ത് ഫെഫ്ക എത്തിയിരിക്കുകയാണ്. തിയ താരങ്ങളെ മുളയിലെ നുളളുന്ന ഗൂഢസംഘം ഏതാണെന്ന് നടന് നീരജ് മാധവ് വെളിപ്പെടുത്തണമെന്നാണ് ഫെഫ്ക പറയുന്നത്. ഈ ആവശ്യം ഉന്നയിച്ച് താരസംഘടനയായ അമ്മയ്ക്ക് ഫെഫ്ക കത്ത് നല്കി. സുശാന്തിന്റെ മരണത്തിനു പിന്നാലെയാണ് സിനിമ ലോകത്ത് നടക്കുന്ന വിവേചങ്ങളെ പറ്റിയുള്ള വാർത്തകൾ പുറത്ത് വന്നത്.
മലയാള സിനിമയിലും ഇതൊക്കെയുണ്ടെന്നു പറഞ്ഞായിരുന്നു നീരജ് പോസ്റ്റ് ഇട്ടത്. ആരുടെയും പേരെടുത്ത് പറയാതെ ആയിരുന്നു നീരജ് കാര്യങ്ങള്‍ വിവരിച്ചത്. മലയാള സിനിമയില്‍ ചില അലിഖിത നിയമങ്ങളുണ്ടെന്നും പാരമ്ബര്യമുള്ളവര്‍ ഇവിടെ സുരക്ഷിതരാണെന്നുമായിരുന്നു നീരജ് വ്യക്തമാക്കാന്‍ ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് ഫെഫ്കയുടെ പ്രതികരണം. നീരജ് പറഞ്ഞ ഈ സംഘം ആരാണെന്നു നീരജ് വെളുപ്പെടുത്തണം, അങ്ങനെയുള്ളവരെ ഒഴിവാക്കാൻ ഞങ്ങൾ കൂടെ നിൽക്കും. എന്നാൽ നീരജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം ഉണ്ടെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് അമ്മയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
നീരജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം ഉണ്ടെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് അമ്മയ്ക്ക് അയച്ച കത്തില്‍ പറയുന്നു. നീരജ് മാധവിന്റെ ഫേസ്ബുക് പോസ്റ്റിനു മറുപടിയുമായി പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. കൂളിങ് ഗ്ലാസ് ധരിക്കുന്നതും കാലിന്മേല് കാല് വയ്ക്കുന്നതും അഹങ്കാരമല്ലെന്നും എന്നാല്‍ കയറ്റി വച്ച കാല് ഇറക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതു ചെയ്യാതിരിക്കുമ്ബോഴാണ് അത് അഹങ്കാരവും ജാഡയുമായി മാറുന്നതെന്നുമായിരുന്നു സിദ്ധു പനയ്ക്കല്‍ കുറിച്ചത്.
