Film News

പ്രണയിക്കാൻ പ്രായം ഒരു തടസ്സമല്ല; 45 കാരനെ പ്രണയിച്ച 20 കാരി ശ്രീലക്ഷ്മി !!

വ്യത്യസ്‍തമായ പ്രണയകഥ പറഞ്ഞു പ്രേക്ഷക പ്രീതി നേടിയ പരമ്പരയാണ് സീ കേരളത്തിലെ നീയും ഞാനും. സീരിയലിൽ 45 കാരനായ രവിവര്മനെ സ്നേഹിക്കുന്ന 20 കാരി ശ്രീലക്ഷ്മിയുടെ കഥയാണ് പറയുന്നത്, ശ്രീലക്ഷ്മിയായി സീരിയലിൽ എത്തിയിരിക്കുന്നത് നടി സുസ്മിതയാണ്. ഭൂമി ചിത്രയുടെ ഓഡിഷനിലൂടെയാണ് സീരിയലിലെ നായികയാവാനുള്ള അവസരം സുസ്മിതയെ തേടി എത്തുന്നത്. സീരിയലിലെ ശ്രീലക്ഷ്മി എന്ന പാവം പെണ്‍കുട്ടിയെ അവതരിപ്പിച്ച്‌ വളരെ കുറഞ്ഞ കാലം കൊണ്ടാണ് സുസ്മിത പ്രേക്ഷകപ്രശംസ നേടിയിരിക്കുന്നത്. ഇപ്പോൾ സുസ്മിത തന്റെ വിശേഷങ്ങൾ പ്രേക്ഷർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ്. പ്രണയിക്കുവാൻ പ്രായം ഒരു തടസമല്ല എന്നാണ് നീയും ഞാനും പരമ്പരയിൽ കൂടി കാണിക്കുന്നത്.

രവിവര്‍മന്‍ എന്ന നായക കഥാപാത്രവും 20കാരിയായ ശ്രീലക്ഷ്മിയും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പരമ്ബരയിലൂടെ അവതരിപ്പിക്കുന്നത്.  സീരിയലുകളുടെ ചരിത്രത്തിൽ ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത പുതുമയുള്ള ഒരു കഥയാണ്‌ ഇത്, അതുകൊണ്ട് തന്നെ ഏറെ പ്രേക്ഷക പ്രീതിയും ഈ സീരിയലിനു ലഭിക്കുന്നുണ്ട്. ചെറുപ്പം മുതല്‍ തന്നെ അഭിനയത്തോട് അഭിനിവേശം തനിക്ക് ഉണ്ടായിരുന്നു, ഒരു നടി ആകണം എന്നായിരുന്നു ആഗ്രഹം, ശ്രീലക്ഷ്മി ആകാന്‍ എത്തും മുന്‍പേ മലര്‍ എന്ന മ്യൂസിക്കല്‍ ആല്‍ബമാണ് താന്‍ ചെയ്തതെന്ന് സുസ്മിത പറുന്നു. എന്റെ ആഗ്രഹത്തിന് എല്ലാ പിന്തുണയും നൽകി കുടുംബം ഒപ്പമുണ്ടെന്നു താരം പറയുന്നു.

ഗുരുവായൂർ ആണ് സുസ്മിതയുടെ സ്വദേശം, അച്ഛന്‍, അമ്മ, ചേട്ടന്‍, അച്ഛമ്മ എന്നിവര്‍ അടങ്ങുന്നതാണ് സുസ്മിതയുടെ കുടുംബം, അഭിനയിക്കാന്‍ പോകുന്നതിന് കുടുംബം മുഴുവന്‍ നല്‍കുന്ന പിന്തുണ കൊണ്ടാണ് ഇവിടെ വരെ എത്താന്‍ സാധിച്ചതെന്നും സുസ്മിത പറയുന്നു. ഗുരുവായൂരപ്പന്‍ നല്‍കിയ അനുഗ്രഹവും തുണയുമൊക്കെയാണ് തനിക്ക് ധൈര്യം നല്‍കിയതെന്നും നടി പറയുന്നു. സീരിയലിൽ ഹീറോ ആയി എത്തുന്ന നടൻ ഷിജുവും മറ്റു താരങ്ങളും തനിക്ക് എല്ലാവിധ സപ്പോർട്ടും നൽകുന്നുണ്ടെന്ന് സുസ്മിത വ്യക്തമാക്കുന്നു.

Trending

To Top
Don`t copy text!