നേഹ കക്കറിനെ കണ്ട് പൊട്ടിക്കരഞ്ഞ് ആരാധിക; വിമാനത്താവളത്തിലെ വീഡിയോ പുറത്ത്

ബോളിവുഡ് ഗായിക നേഹ കക്കറിന് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. നേഹയുടെ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും നിരവധി ആരാധകരാണുള്ളത്. നിമിഷ നേരം കൊണ്ടു തന്നെ പ്രിയപ്പെട്ട ഗായികയുടെ പോസ്റ്റുകളെല്ലാം ഇവര്‍ വൈറലാക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് വൈറലാകുന്നത്.

ഒരു ആരാധിക അടുത്തിടെ ഗായികയെ വിമാനത്താവളത്തില്‍ കണ്ടുമുട്ടി, തുടര്‍ന്ന് സംഭവിച്ചത് നേഹയെ പോലും വികാരഭരിതയാക്കി. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍, വിമാനത്താവളത്തില്‍ വച്ച് നേഹയെ കണ്ട ആരാധിക നിയന്ത്രണം വിട്ട് കരയുന്നത് കാണാം. ഗായിക അവളെ ആശ്വസിപ്പിക്കുന്നതും ആലിംഗനം ചെയ്യുന്നതും കാണാം വീഡിയോയില്‍.
ആരാധികയ്‌ക്കൊപ്പം അല്‍പ്പനേരം ചിലവഴിക്കുകയും അവളോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു, അവസാനമായി ഒരു ആലിംഗനത്തോടെ പിരിഞ്ഞു.

അതിനിടെ, തന്റെ തൊഴില്‍പരമായ തിരക്കുകള്‍ കാരണം കുറച്ചുകാലം യുഎസിലായിരുന്ന നേഹ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയിലേക്ക് മടങ്ങി. ‘ആംഖ് മാരേ’, ‘ടാറ്റൂ വാലിയേ’, ‘സാവന്‍ മേ ലഗ് ഗയി’, ‘ഗാര്‍മി’, ‘ലാല്‍ ഗാഘ്ര’, ‘സാക്കി സാകി’ എന്നിവയെല്ലാം നേഹയെ ഏറ്റവും ജനപ്രിയമാക്കിയ ഗാനങ്ങളാണ്. രോഹന്‍പ്രീത് സിംഗാണ് ഗായികയുടെ ഭര്‍ത്താവ്. 2020 ഒക്ടോബറില്‍ ഡല്‍ഹിയില്‍ വെച്ചായിരുന്നു വിവാഹം.

Gargi