നാഗനൃത്തം ചെയ്ത് നേഹ കക്കറും ഭര്‍ത്താവും; വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് ആരാധകര്‍

ബോളിവുഡിലെ പ്രശസ്ത പിന്നണി ഗായിക നേഹ കക്കര്‍ തന്റെ ആലാപനത്തിലൂടെ ജനഹൃദയം കീഴടക്കിയ ആളാണ്. നേഹയുടെ പുതിയ പാട്ടുകള്‍ പുറത്തിറങ്ങുകയും യൂട്യൂബില്‍ വൈറാലാകാറുമുണ്ട്. അതേസമയം നേഹ കക്കര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. നേഹയുടെ…

ബോളിവുഡിലെ പ്രശസ്ത പിന്നണി ഗായിക നേഹ കക്കര്‍ തന്റെ ആലാപനത്തിലൂടെ ജനഹൃദയം കീഴടക്കിയ ആളാണ്. നേഹയുടെ പുതിയ പാട്ടുകള്‍ പുറത്തിറങ്ങുകയും യൂട്യൂബില്‍ വൈറാലാകാറുമുണ്ട്. അതേസമയം നേഹ കക്കര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. നേഹയുടെ പുതുതായി പുറത്തിറങ്ങിയ ഗാനമല്ല ഇതിനു കാരണം, മറിച്ച് താരത്തിന്റെ ഡാന്‍സ് വീഡിയോയാണ്. ഈ ക്ലിപ്പില്‍, ഗായിക ഭര്‍ത്താവ് രോഹന്‍പ്രീതിനൊപ്പം തറയില്‍ കിടന്ന് ഡാന്‍സ് കളിക്കുകയാണ്.

ഗായികയുടെ ഈ എനര്‍ജി കണ്ട് ആരാധകരും അമ്പരന്നിരിക്കുകയാണ്. ഈ വീഡിയോ രോഹന്‍പ്രീത് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു. മദ്യം കഴിക്കാതെ നിങ്ങളുടെ പങ്കാളി ഇതുപോലെ നൃത്തം ചെയ്താല്‍ ഉടന്‍ തന്നെ അവളെ വിവാഹം കഴിക്കൂ’ എന്നാണ് അദ്ദേഹം വീഡിയോയ്ക്ക് താഴെ കുറിച്ചത്.

ഈ നൃത്തം നേഹ കക്കര്‍ അടുത്തിടെ ഒരു സുഹൃത്തിന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴുള്ളതാണ്. സര്‍പ്പ നൃത്തമാണ് ഗായിക കാഴ്ചവെച്ചത്. രോഹന്‍പ്രീതും അവളെ പിന്തുണച്ചു. നേഹ കക്കറിന്റെ ഈ നൃത്തം കണ്ട് അതിഥികള്‍ ഒരുപാട് ചിരിച്ചു, അവരുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. ‘അതുകൊണ്ടാണ് ഞങ്ങള്‍ ഈ പെണ്‍കുട്ടിയുമായി വീണ്ടും വീണ്ടും പ്രണയത്തിലാകുന്നത്’ എന്ന് ഒരു ആരാധകന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്.

നേഹ കക്കറിന്റെ ഈ ഡാന്‍സ് വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നേഹ കക്കറും രോഹന്‍പ്രീത് സിംഗും 2020-ലാണ് വിവാഹിതരായത്.