വിഗ്‌നേഷ് വാക്ക് പാലിച്ചില്ല!!! നയന്‍സ്-വിക്കി വിവാഹ സംപ്രേക്ഷണത്തില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്മാറി

താരവിവാഹ മാമാങ്കം ഒടിടിയില്‍ കാണാനാവില്ലെന്ന് സൂചന. നയന്‍താര-വിഗ്‌നേഷ് ശിവന്‍ കല്യാണം സ്ട്രീമിങ്ങില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. 25 കോടി രൂപയ്ക്കാണ് ഇരുവരും വിവാഹ സ്ട്രീമിങ് നെറ്റ്ഫ്‌ലിക്‌സിന് വിറ്റിരുന്നത്. വിഗ്‌നേഷ് പല വിവാഹ…

താരവിവാഹ മാമാങ്കം ഒടിടിയില്‍ കാണാനാവില്ലെന്ന് സൂചന. നയന്‍താര-വിഗ്‌നേഷ് ശിവന്‍ കല്യാണം സ്ട്രീമിങ്ങില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. 25 കോടി രൂപയ്ക്കാണ് ഇരുവരും വിവാഹ സ്ട്രീമിങ് നെറ്റ്ഫ്‌ലിക്‌സിന് വിറ്റിരുന്നത്. വിഗ്‌നേഷ് പല വിവാഹ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതാണ് നെറ്റ്ഫ്‌ലിക്‌സ് പിന്മാറാന്‍ കാരണം.

കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയായപ്പോള്‍ വിഗ്‌നേഷ് ചില ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇനിയും വൈകിയാല്‍ ആളുകള്‍ക്ക് ചിത്രങ്ങള്‍ കാണാനുള്ള താത്പര്യം നഷ്ടമാവുമെന്നായിരുന്നു വിഗ്‌നേഷ് പറഞ്ഞിരുന്നത്.എന്നാല്‍, ദൃശ്യങ്ങളുടെ അവകാശം തങ്ങള്‍ക്കാണെന്നും അത് ലംഘിക്കുകയാണ് വിഗ്‌നേഷ് ചെയ്തതെന്നും നെറ്റ്ഫ്‌ലിക്‌സ് ആരോപിക്കുന്നു.

ജൂണ്‍ 9നാണ് മഹാബലിപുരത്ത് കടലിനോട് ചേര്‍ന്നുള്ള ഒരു ആഡംബര റിസോര്‍ട്ടിലായിരുന്നു നയന്‍സ്-വിക്കി വിവാഹിതരായത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങള്‍ക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല.

താരവിവാഹത്തിന് കടല്‍ത്തീരത്ത് ഒരു ഗ്ലാസ് കൊട്ടാരം തന്നെ സ്ഥാപിച്ചിരുന്നു. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ, ജ്യോതിക, വിജയ് സേതുപതി, എആര്‍ റഹ്‌മാന്‍, അനിരുദ്ധ്, അറ്റ്‌ലീ, മണിരത്‌നം തുടങ്ങിയ താരനിരയും ചടങ്ങിലെത്തിയിരുന്നു.

അതേസമയം, വിവാഹച്ചെലവുകളൊക്കെ വഹിച്ചത് നെറ്റ്ഫ്‌ലിക്‌സ് ആണെന്നാണ് റിപ്പോര്‍ട്ട്. മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ബുക്ക് ചെയ്തതും സെക്യൂരിറ്റി ഗാര്‍ഡുകളെയൊക്കെ കൊണ്ടുവന്നതും നെറ്റ്ഫ്‌ലിക്‌സ് തന്നെ.

എന്നാല്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോനാണ് വിവാഹ വിഡിയോ സംവിധാനം ചെയ്യുക എന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, പിന്നീട് ഈ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.