‘നല്ല ബിഞ്ചന്‍പൊളി ഐറ്റംസ് ഉണ്ട്, കേറി വാ മക്കളേ’!!! വൈറലായി നെറ്റ്ഫ്‌ലിക്‌സ് സലിം കുമാര്‍

പ്രേക്ഷകരുടെ പ്രിയതാരമാണ് സലിം കുമാര്‍. ജനപ്രിയ ട്രോളുകളില്‍ നിറയുന്ന മുഖവും അദ്ദേഹത്തിന്റെത് ആണ്. ഇപ്പോഴിതാ മലയാളി പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനായി നെറ്റ്ഫ്‌ലിക്‌സ് തയ്യാറാക്കിയ പുതിയ വീഡിയോയാണ് വൈറലാകുന്നത്.

നെറ്റ്ഫ്‌ളിക്‌സ് സലിം കുമാറായാല്‍ എങ്ങനെയിരിക്കും? എന്ന ക്യാപ്ഷനോടെയാണ് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ യൂട്യൂബ് ചാനല്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സ്‌റ്റൈലിഷ് ലുക്കിലെത്തിയ താരത്തിനോട് പ്രേക്ഷകര്‍ ചോദ്യം ചോദിക്കുന്നതും അവയ്ക്ക് രസകരമായ മറുപടി നല്‍കുന്ന സലിം കുമാറാണ് വീഡിയോയില്‍.

ഓരോരുത്തരും സലിം കുമാറിനോട് അവരവര്‍ക്ക് ഇഷ്ടമുള്ള കണ്ടന്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. കണ്ണീര്‍ സീരിയല്‍ അന്വേഷിച്ചെത്തിയ സ്ത്രീകള്‍ക്ക് സലിം കുമാര്‍ നിര്‍ദ്ദേശിക്കുന്നത് സൈന്റിഫിക് ഫിക്ഷന്‍ ത്രില്ലര്‍ സീരീസായ ഡാര്‍ക്ക് ആണ്. ഡാര്‍ക്കിന്റെ കഥ സലിം കുമാര്‍ വിശദീകരിക്കുന്ന രീതിയും ചിരി പടര്‍ത്തുന്നുണ്ട്.

‘ഒരു വീട്ടില്‍ കൊഞ്ചിച്ച് ഓമനിച്ച് വളര്‍ത്തിയ മിഖായേല്‍ എന്ന പൊന്നുമോന്‍ ഒരു ഗുഹയില്‍ ഒറ്റപ്പെടുന്നു. അവന്റെ അച്ഛന് ഭാര്യയല്ലാതെ വേറെ ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പൊന്നുമോനെ ജീവനായിരുന്നു. രാവിലെ കളിക്കാന്‍ പോയ മോന്റെ ബോഡി അവര്‍ക്ക് കിട്ടുന്നു. പക്ഷേ പയ്യന്‍ ഗുഹയില്‍ നിന്ന് ഇറങ്ങിവരുന്നത് 1986 കാലഘട്ടത്തില്‍.

ഇടവേളയില്‍ പയ്യന്റെ അച്ഛന് അന്ന എന്ന സ്ത്രീയുമായി പ്രണയബന്ധം. അന്നയാണെങ്കിലോ മിഖായേലിന്റെ ഭാര്യയും. ചിറ്റപ്പനാണെങ്കില്‍ കുഞ്ഞമ്മയുടെ മോളെ മുത്തശ്ശിയായി കണ്ടും പോയി. മുത്തച്ഛിയാണെങ്കില്‍ പെറ്റിട്ടില്ല. മിഖായേല്‍ തിരിച്ചുവരുമോ,’ എന്നിങ്ങനെയാണ് സലിം കുമാറിന്റെ വിവരണം.

ഒരേ സീരീസ് വീണ്ടും വീണ്ടും കാണുന്ന പ്രേക്ഷകനും, പ്രചോദനം ഉള്‍ക്കൊണ്ട് സിനിമയെടുക്കാന്‍ ഒരുങ്ങുന്ന സംവിധായകനും പ്രമോയില്‍ എത്തുന്നുണ്ട്. സലിം കുമാറിന്റെ തഗ്ഗും ഡയലോഗുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് സംഭവം.

‘നല്ല ബിഞ്ചന്‍പൊളി ഐറ്റംസ് ഉണ്ട്, കേറി വാ മക്കളേ,’ എന്ന സലിം കുമാറിന്റെ ഡയലോഗോടെയാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

Previous articleതുടക്കത്തിൽ അത് വലിയ ബുദ്ധിമുട്ടായിരുന്നു ആ കാരണത്തെ കുറിച്ച് നടി പ്രിയ വാര്യർ!!
Next articleട്രൈലെർ കാണുമ്പോൾ പ്രേക്ഷകർക്കുള്ള ആകാംഷയാണ് ആ ചിത്രം കാണാനുള്ള പ്രേരണ !!