Thursday, December 8, 2022
HomeFilm Newsനയന്‍താരയ്ക്കും വിഘ്‌നേഷിനും നോട്ടീസയച്ച് നെറ്റ്ഫ്ളിക്സ്

നയന്‍താരയ്ക്കും വിഘ്‌നേഷിനും നോട്ടീസയച്ച് നെറ്റ്ഫ്ളിക്സ്

നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹ വീഡിയോ റിലീസ് ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്മാറിയതായി ഇതിനകം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ഇതോടെയാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പിന്മാറ്റം. ഇപ്പോഴിതാ സ്ട്രീമിംഗ് അവകാശങ്ങള്‍ ഉള്‍പ്പെടെ വിവാഹത്തിന് ചെലവഴിച്ച തുക തിരികെ നല്‍കാന്‍ നെറ്റ്ഫ്‌ലിക്‌സ് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഹാബലിപുരത്ത് നടന്ന ആഡംബര ചടങ്ങിലാണ് നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്.

അതിഥികള്‍ക്കുള്ള മുറികള്‍, അലങ്കാരം, മേക്കപ്പ്, സുരക്ഷ, കൂടാതെ ഓരോ പ്ലേറ്റിനും 3500 രൂപ വിലയുള്ള ഭക്ഷണത്തിനും ഉള്‍പ്പെടെ മുഴുവന്‍ ചടങ്ങുകള്‍ക്കും നെറ്റ്ഫ്‌ലിക്‌സ് പണം നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവന്നികുന്നു. സൂര്യ, രജനീകാന്ത്, ഷാരൂഖ് ഖാന്‍, ജ്യോതിക, അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങിനെത്തി.

ഒരു മാസം കഴിഞ്ഞിട്ടും നെറ്റ്ഫ്‌ലിക്‌സ് വീഡിയോ സ്ട്രീം ചെയ്യാത്തതിനാല്‍ വിഘ്‌നേഷ് ശിവന്‍ വിവാഹത്തിനെത്തിയ അതിഥികളുടെ ഫോട്ടോകള്‍ ആരാധകരുമായി പങ്കിട്ടു. ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ അധികം വൈകുന്നത് ശരിയല്ലെന്ന് വിഘ്‌നേഷ് വിശ്വസിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ താമസിക്കുന്നത് നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്ന നിലപാടിലാണ് വിഘ്‌നേഷ്.

Related News