നയന്‍സ്-വിക്കി വിവാഹം നെറ്റ്ഫ്‌ലിക്‌സില്‍ തന്നെ കാണാം! ഔദ്യോഗികമായി സ്ഥിരീകരണം

അഭ്യൂഹങ്ങള്‍ക്ക് വിരാമമായി, നയന്‍ താര-വിഗ്‌നേഷ് ശിവന്‍ ആഢംബരവിവാഹം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ തന്നെ സ്ട്രീം ചെയ്യും. നെറ്റ്ഫ്‌ലിക്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങളും നെറ്റ്ഫ്‌ലിക്‌സ് പങ്കുവച്ചിട്ടുണ്ട്. അതേസമയം, സ്ട്രീമിങ് എപ്പോള്‍ ആരംഭിക്കുമെന്ന്…

അഭ്യൂഹങ്ങള്‍ക്ക് വിരാമമായി, നയന്‍ താര-വിഗ്‌നേഷ് ശിവന്‍ ആഢംബരവിവാഹം
ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ തന്നെ സ്ട്രീം ചെയ്യും. നെറ്റ്ഫ്‌ലിക്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങളും നെറ്റ്ഫ്‌ലിക്‌സ് പങ്കുവച്ചിട്ടുണ്ട്.

അതേസമയം, സ്ട്രീമിങ് എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. നയന്‍സ്-വിഗ്‌നേഷ് വിവാഹം സ്ട്രീം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്മാറുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്.

നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ സീരീസ് ഹെഡ് തന്യ ബാമി വാര്‍ത്താ കുറിപ്പിലൂടെയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ തന്നെയാണ് വിവാഹ വിഡിയോ സംവിധാനം ചെയ്യുന്നതും.

താരവിവാഹം നടത്തിയത് നെറ്റ്ഫ്ളിക്സായിരുന്നു. 25 കോടി രൂപയുടെ പകര്‍പ്പവകാശവും നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ വിഗ്‌നേഷ് ശിവന്‍ വിവാഹ ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യമാക്കിയതില്‍ പ്രതിഷേധിച്ച് സ്ട്രീമിംഗില്‍ നിന്ന് നെറ്റ്ഫ്ളിക്സ് പിന്മാറി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

വിവാഹത്തിനു ചെലവാക്കിയ പണം നെറ്റ്ഫ്‌ലിക്‌സ് തിരികെ ചോദിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതൊക്കെ കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുന്നത്.

ജൂണ്‍ 9ന് മഹാബലിപുരത്തെ ആഡംബര റസോര്‍ട്ടിലായിരുന്നു നയന്‍താര വിഘ്‌നേഷ് വിവാഹം നടന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് അതിഥികള്‍ക്കുള്ള മുറികള്‍ ബുക്ക് ചെയ്തത്. വിവാഹ വേദിയില്‍ പടുകൂറ്റന്‍ ഗ്ലാസ് കൊട്ടാരം കെട്ടിയിരുന്നു. ഒരു ഊണിന് 3,500 രൂപ വില വരുന്ന ഭക്ഷണമായിരുന്നു വിവാഹ സക്കാരത്തിലുണ്ടായിരുന്നത്.


മുംബൈയില്‍ നിന്ന് പ്രത്യേകം ഇറക്കിയ അംഗരക്ഷകര്‍, ടോപ്പ് റേറ്റഡ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി എല്ലാ ചെലവുകളും വഹിച്ചത് നെറ്റ്ഫ്ളിക്സ് തന്നെ.