‘ഭാരതത്തിനോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ’!!! ഇന്ത്യയെ ചവിട്ടി നടന്ന് അക്ഷയ്കുമാര്‍

പത്താന്‍ സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ഷാരൂഖ് ഖാനായിരുന്നു സോഷ്യല്‍മീഡിയയില്‍ നിരന്തരം ആക്രമണങ്ങള്‍ക്കിരയായിരുന്നത്. ഇപ്പോഴിതാ പത്താന്‍ വന്‍ വിജയം ആയതോടെ വിമര്‍ശനങ്ങള്‍ കെട്ടടങ്ങിയിരിക്കുകയാണ്. അതേസമയം ഇപ്പോള്‍ അക്ഷയ്കുമാറാണ് അടുത്ത ഇരയായിരിക്കുന്നത്. ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി എന്ന്…

പത്താന്‍ സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ഷാരൂഖ് ഖാനായിരുന്നു സോഷ്യല്‍മീഡിയയില്‍ നിരന്തരം ആക്രമണങ്ങള്‍ക്കിരയായിരുന്നത്. ഇപ്പോഴിതാ പത്താന്‍ വന്‍ വിജയം ആയതോടെ വിമര്‍ശനങ്ങള്‍ കെട്ടടങ്ങിയിരിക്കുകയാണ്. അതേസമയം ഇപ്പോള്‍ അക്ഷയ്കുമാറാണ് അടുത്ത ഇരയായിരിക്കുന്നത്.

ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി എന്ന് പറഞ്ഞാണ് താരത്തിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഖത്തര്‍ എയര്‍ലൈനിന്റെ പരസ്യമാണ് വിവാദ കാരണം.
പരസ്യത്തില്‍ ഗ്ലോബിന് മുകളിലൂടെ അക്ഷയ് കുമാര്‍ നടക്കുന്ന ഒരു സീനില്‍ ഇന്ത്യയുടെ ഭാഗത്ത് ചവിട്ടുന്നതായി കാണാം, ഇതാണ് ഒരു വിഭാഗത്തിനെ
ചൊടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആണ് ഖത്തര്‍ എയര്‍ലൈനിന്റെ പരസ്യം പുറത്തിറങ്ങിയത്.
നടിമാരായ ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും പരസ്യത്തിലുണ്ടായിരുന്നു.
എന്നാല്‍ ഒരുഭാഗത്ത് ഗ്ലോബിലെ ഇന്ത്യന്‍ ഭൂപടത്തിലൂടെ അക്ഷയ് നടക്കുന്നത് കാണിക്കുന്നുണ്ട്. ഇതാണ് ആക്രമണങ്ങള്‍ക്ക് ഇടയാക്കിയത്.

‘ഭാരതത്തിനോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ’ എന്ന് പറഞ്ഞാണ് വീഡിയോയും പ്രതിഷേധവും സോഷ്യല്‍ ലോകത്ത് നടക്കുന്നത്. ‘കാനഡക്കാരന്‍ ആയതിനാലാണ് മാപ്പില്‍ ചവിട്ടിയത്’ എന്നും വിമര്‍ശിക്കുന്നുണ്ട്.