ഐശ്വര്യയുമായി സംസാരിക്കാൻ മണി സർ അനുവദിക്കില്ല!!! അനുസരിക്കാതെ പറ്റില്ലല്ലോ,തുറന്ന് പറഞ്ഞ് തൃഷ

മണിരത്നം സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’.ചിത്രത്തിലെ നായികമാരായെത്തുന്നത് ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും തെന്നിന്ത്യൻ താരം തൃഷ കൃഷ്ണനുമാണ്. പൊന്നിയിൻ സെൽവനിൽ ഐശ്വര്യയുമായി പ്രവർത്തിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…

മണിരത്നം സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’.ചിത്രത്തിലെ നായികമാരായെത്തുന്നത് ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും തെന്നിന്ത്യൻ താരം തൃഷ കൃഷ്ണനുമാണ്. പൊന്നിയിൻ സെൽവനിൽ ഐശ്വര്യയുമായി പ്രവർത്തിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തൃഷ.

ഐശ്വര്യയുമായി സംസാരിക്കരുതെന്ന് സംവിധായകൻ മണിരത്നം പറഞ്ഞിരുവെന്ന് തൃഷ പറയുന്നു. താൻ ഏറെ ആരാധിക്കുന്ന വ്യക്തിയാണ് ഐശ്വര്യ റായ്, ആദ്യ ദിനം തന്നെ ഐശ്വര്യയോട് സംസാരിക്കാനുള്ള ഭാഗ്യം തനിക്ക് കിട്ടി. അവർ അകത്തും പുറത്തും വളരെ നല്ലൊരു സ്ത്രീയാണ്. പിന്നെ സിനിമയിൽ ഞങ്ങൾ രണ്ടുപേരും എതിർ കഥാപാത്രങ്ങളായാണ് അഭിനയിക്കുന്നത്.അതിനീൽ തന്നെ പരസ്പരം ഇഷ്ടപ്പെടാൻ പാടില്ലായിരുന്നു. അങ്ങനെയായപ്പോൾ അത് ഏറെ വെല്ലുവിളിയായിരുന്നു.

ഞങ്ങൾ രണ്ടുപേരും സംസാരിക്കുമ്പോൾ മണിരത്നം സർ പറയാറുണ്ടായിരുന്നു ”നോക്കൂ, നിങ്ങൾ വളരെയധികം സംസാരിക്കുന്നു,സംസാരിക്കുന്നത് നിർത്തൂ,എന്റെ സീനിൽ ഈ സൗഹൃദം ഉണ്ടാവുകയില്ലെ”ന്നും അദ്ദേഹം പറയുമായിരുന്നു തൃഷ വ്യക്തമാക്കി.ഐശ്വര്യയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്നും തൃഷ പറഞ്ഞു.മണിരത്നം വിശ്വ പ്രസിദ്ധ സാഹിത്യകാരൻ കൽക്കിയുടെ ചരിത്ര പസിദ്ധമായ നോവലിനെ ആധാരമാക്കിയാണ് പൊന്നിയിൻ സെൽവൻ ഒരുക്കുന്നത്.