പുതിയ സന്തോഷവുമായി പാടാത്ത പൈങ്കിളി, സന്തോഷത്തിൽ അണിയറ പ്രവർത്തകരും! - മലയാളം ന്യൂസ് പോർട്ടൽ
Film News

പുതിയ സന്തോഷവുമായി പാടാത്ത പൈങ്കിളി, സന്തോഷത്തിൽ അണിയറ പ്രവർത്തകരും!

new happiness in padatha painkili

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോട് മുന്നേറിക്കൊണ്ടിരിക്കുന്നു പരമ്പര ആണ് പാടാത്ത പൈങ്കിളി. റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഏഷ്യാനെറ്റിൽ  വന്നതോടെ സീരിയലുകളുടെ റേറ്റിങ്ങിനെ അത് ബാധിക്കുമോ എന്ന പേടിയിൽ ആയിരുന്നു പരമ്പരകളുടെ അണിയറ പ്രവർത്തകർ. എന്നാൽ കാര്യമായ മാറ്റങ്ങൾ ഒന്നും സീരിയലുകളുടെ റേറ്റിങ്ങിൽ ഉണ്ടായിട്ടില്ല. ഇത്തവണയും ആദായ അഞ്ചിൽ ഏഷ്യാനെറ്റിലെ പരമ്പരകൾ തന്നെ ഇടം പിടിച്ചിരിക്കുകയാണ്. എല്ലാ തവണയും റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്താൻ മത്സരിക്കുന്നത് സാന്ത്വനം സീരിയലും കുടുംബ വിളക്കും ആയിരുന്നു. ഇവർ തമ്മിൽ ആയിരുന്നു മത്സരം നടന്നു കൊണ്ടിരുന്നത്. കഴിഞ്ഞ ആഴ്ചത്തെ ടി ആർ പി റേറ്റിങ്ങിൽ കുടുംബ വിളക്ക് ആയിരുന്നു ഒന്നാം സ്ഥാനം നേടിയിരുന്നത്. എന്നാൽ ഇപ്പോൾ സ്വാന്തനത്തെയും കുടുംബ വിളക്കിനെയും പിന്നിൽ ആക്കിക്കൊണ്ട് പാടത്ത പൈങ്കിളി ആണ് കഴിഞ്ഞ ആഴ്ച്ച റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.

ഇപ്പോൾ പാടാത്ത പൈങ്കിളി പരമ്പരയിലെ അണിയറ പ്രവർത്തർ പരമ്പരയുടെ പുതിയ സന്തോഷത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. പരമ്പര ഇപ്പോൾ ഇരുന്നൂറ് എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. പരമ്പരയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ സന്തോഷ വാർത്ത പ്രേക്ഷകരെ അറിയിച്ചത്. ‘കണ്മണിയുടെയും ദേവയുടെയും അപൂർവ്വ പ്രണയകാവ്യം .. സൂപ്പർഹിറ്റ് പരമ്പര ‘പാടാത്ത പൈങ്കിളി’ ഇരുന്നൂറാം എപ്പിസോഡിലേക്ക്.

അനാഥത്വവും അവഗണനയും നിറഞ്ഞ കണ്മണിയെന്ന പെൺകുട്ടിയുടെ ജീവിതകഥ പറഞ്ഞു തുടങ്ങിയ ഈ കഥ പിന്നീട് ദേവയുടെയും കണ്മണിയുടെയും പ്രണയകഥയായി മാറി. പ്രണയവും കുടുംബബന്ധങ്ങൾ തമ്മിലുള്ള സ്നേഹവും പ്രധാന പ്രമേയമാക്കിയ ഈ പരമ്പര ഇന്ന് റേറ്റിങ്ങ് ചാർട്ടിൽ സ്ഥിരം സാന്നിധ്യമാണ്. പ്രണയത്തിന്റെയും ജീവിതത്തിന്റെയും പുതിയ വഴികളിലൂടെ പാടാത്ത പൈങ്കിളി ജൈത്രയാത്ര തുടരുന്നു’ എന്നാണ് പരമ്പരയുടെ അണിയറപ്രവർത്തകർ അറിയിച്ചത്. ഇരുന്നൂറു എപ്പിസോഡുകൾ എത്ര പെട്ടന്ന് ആയോ? വിശ്വസിക്കാൻ കഴയുന്നില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!