പുതുവത്സരദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാലിന്റെ പുതിയ ലുക്ക്!!

മലയാളിയുടെ സ്വകാര്യ അഹങ്കാരം മോഹന്‍ലാല്‍ ഇതാ പുതുവത്സര ദിനത്തില്‍ തന്റെ എല്ലാ ആരാധകരേയും ഞെട്ടിച്ച് കൊണ്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയിലെ താരത്തിന്റെ പുതിയ ലുക്ക് കണ്ടാണ് ആരാധകര്‍ ഞെട്ടിയിരിക്കുന്നത്.…

മലയാളിയുടെ സ്വകാര്യ അഹങ്കാരം മോഹന്‍ലാല്‍ ഇതാ പുതുവത്സര ദിനത്തില്‍ തന്റെ എല്ലാ ആരാധകരേയും ഞെട്ടിച്ച് കൊണ്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയിലെ താരത്തിന്റെ പുതിയ ലുക്ക് കണ്ടാണ് ആരാധകര്‍ ഞെട്ടിയിരിക്കുന്നത്. പുതുവര്‍ഷത്തില്‍ ആരാധകര്‍ക്ക് ഇതൊരു സര്‍പ്രൈസ് സമ്മാനമാണ് എന്നാണ് എല്ലാവരും പറയുന്നത്. ഡിസംബര്‍ 31 ന് രാത്രി 12 മണിക്ക് ബറോസിലെ തന്റെ പുതിയ ലുക്കാണ് മോഹന്‍ലാല്‍ പുറത്ത് വിട്ടത്. മൊട്ടയടിച്ച് നീട്ടിവളര്‍ത്തിയ താടിയും മുടിയും വെച്ചാണ് മോഹന്‍ലാല്‍ ബറോസിന്റെ പുതിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘പുതിയൊരു വര്‍ഷം നമുക്ക് മുന്നിലേക്ക് ഉയരുകയാണ്.

എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാവട്ടെ. നിങ്ങളുടെ ജീവിതത്തില്‍ അടയാളപ്പെടുത്തുന്ന ഏറ്റവും മൂല്യവത്തായ വര്‍ഷമായി ഇത് മാറട്ടെ,’ ഫോട്ടോയ്‌ക്കൊപ്പം മോഹന്‍ലാല്‍ കുറിച്ചു. ബറോസിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചതായി അറിയിച്ച് കഴിഞ്ഞ 26 ന് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടിരുന്നു. ക്യാമറമാനും അണിയറപ്രവര്‍ത്തകര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് ടീസറില്‍ ഉള്ളത്. കേരളത്തിലും ഗോവയിലുമായി പല ദിവസങ്ങളില്‍ ചിത്രീകരണം നടത്തിയിരുന്നെങ്കിലും ഷൂട്ട് ചെയ്തത് മുഴുവന്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് നേരത്തെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി എത്തുന്ന കുട്ടി വളര്‍ന്നു പോയതിനാലാണ് വീണ്ടും രംഗങ്ങള്‍ റീ ഷൂട്ട് ചെയ്യുന്നത്. അതിനിടെ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം പൃഥ്വിരാജ് സിനിമയില്‍ നിന്ന് പിന്മാറിയതും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു.