ഭര്‍തൃഗൃഹത്തില്‍ ഒറ്റപ്പെടുന്ന സ്ത്രീ…അതിജീവനത്തിന്റ കഥയുമായി ‘തന്‍മയി’

കുടുംബ ജീവിതത്തിന്റെ സന്തോഷങ്ങള്‍ പ്രതീക്ഷിച്ച് ഭര്‍തൃഗൃഹത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന സ്ത്രീ, താന്‍ ഏറ്റവും അരക്ഷിതയായിരിക്കുന്നത് അവിടമാണന്ന് തിരിച്ചറിയുമ്പോള്‍ നടത്തുന്ന അതിജീവന പോരാട്ടത്തിന്റെ കഥയുമായി ‘തന്‍മയി’ വരുന്നു. നവാഗതനായ സജി കെ പിള്ളയൊരുക്കുന്ന സ്ത്രീപക്ഷ സിനിമയാണ്…

കുടുംബ ജീവിതത്തിന്റെ സന്തോഷങ്ങള്‍ പ്രതീക്ഷിച്ച് ഭര്‍തൃഗൃഹത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന സ്ത്രീ, താന്‍ ഏറ്റവും അരക്ഷിതയായിരിക്കുന്നത് അവിടമാണന്ന് തിരിച്ചറിയുമ്പോള്‍ നടത്തുന്ന അതിജീവന പോരാട്ടത്തിന്റെ കഥയുമായി ‘തന്‍മയി’ വരുന്നു. നവാഗതനായ സജി കെ പിള്ളയൊരുക്കുന്ന സ്ത്രീപക്ഷ സിനിമയാണ് തന്‍മയി. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന തന്‍മയിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

എറണാകുളം അബാദ് പ്ളാസ്സയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് ആണ് പോസ്റ്റര്‍ റിലീസ് ചെയ്തുത്.
ചിത്രത്തില്‍ ടീന ഭാട്യയാണ് നായികയാകുന്നത്. ബിനീഷ് തോമസ്, അലാനി, ബിജു വര്‍ഗീസ്, വി.കെ കൃഷ്ണകുമാര്‍ , മായ കൃഷ്ണകുമാര്‍ , നൗഫല്‍ ഖാന്‍ , ലേഖ ഭാട്യ, വിജയന്‍ എങ്ങണ്ടിയൂര്‍, അനീഷ് മാത്യു എന്നിവരും മറ്റ് പ്രധാന റോളുകളിലെത്തുന്നു.

ബാനര്‍ – മാര്‍ക്ക്‌സ് പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം -മായ കൃഷ്ണകുമാര്‍ , സംവിധാനം-സജി കെ പിള്ള , കഥ, തിരക്കഥ – എന്‍ ആര്‍ സുരേഷ് ബാബു, ഛായാഗ്രഹണം – രതീഷ് മംഗലത്ത്, പശ്ചാത്തലസംഗീതം – കിളിമാനൂര്‍ രാമവര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ലേഖ ഭാട്യ, കല- വിനീഷ് കണ്ണന്‍, ചമയം – ദൃശ്യ, ഡിസൈന്‍സ് – ആനന്ദ് പി എസ് , പി.ആര്‍.ഒ – അജയ് തുണ്ടത്തില്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.