‘ടിടി 51’ കളയ്ക്ക് ശേഷം ടൊവിനോയും രോഹിത്ത് വിഎസും ഒന്നിക്കുന്നു?

കള എന്ന സൂപ്പർ ഹിറ്റ് സിനിമയിക്ക ശേഷം ടോവിനോ തോമസും സംവിധായകൻ രോഹിത് വിഎസും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. ചിത്രത്തിൻറെ ബജറ്റ് 40 കോടിയിലധികമാണന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ടിടി 51 എന്ന പേരിലാണ് സിനിമ…

കള എന്ന സൂപ്പർ ഹിറ്റ് സിനിമയിക്ക ശേഷം ടോവിനോ തോമസും സംവിധായകൻ രോഹിത് വിഎസും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. ചിത്രത്തിൻറെ ബജറ്റ് 40 കോടിയിലധികമാണന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ടിടി 51 എന്ന പേരിലാണ് സിനിമ അറിയപ്പെടുന്നത്. അത് സമയം സിനിമയുടെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.

ഏറെ നിരൂപണ പ്രശംസകൾ നേടിയ കളയ്ക്ക്  ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. സംവിധായകൻ രോഹിത് വിഎസ് ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമായി മാറിയത്. യുവനടൻ ടോവിനോ തോമസിന്റെ ജന്മ ദിനത്തോട് അടുത്താണ് രോഹിത് ഈ സ്റ്റോറി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

2021 മാർച്ചിൽ അവസാന ആഴ്ച തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് കള. വയലൻസ് സീനുകളോടെ എത്തിയ ചിത്രത്തിന് തീയേറ്ററുകളിൽ വളരെ മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. പിന്നീട് ഒടിടിയിലും പ്രേക്ഷക പ്രീതി നേടിയെടുക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. അഡ്വെഞ്ചർ കമ്പനിയുടെയും ജുവിസ് പ്രൊഡക്ഷന്റെയും ടൊവിനോ തോമസ് പ്രൊഡക്ഷന്റെയും ബാനറിൽ സിജു മാത്യുവും നാവിസ് സേവ്യറുമാണ് കള നിർമിച്ചത്.