സ്ഫടികം വീണ്ടുമെത്തുമ്പോള്‍ ലാലേട്ടന്റെ ‘ഏഴിമല പൂഞ്ചോല’ ഉറപ്പ്!! വൈറല്‍ വീഡിയോ

സ്ഫടികം റീ റിലീസില്‍ മോഹന്‍ലാലിന്റെ ‘ഏഴിമല പൂഞ്ചോല’ ഗാനം ഉറപ്പായി. സ്ഫടികത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമാണ് ‘ഏഴിമല പൂഞ്ചോല’. ‘ഏഴിമല പൂഞ്ചോല’ പാടുന്ന മോഹന്‍ലാലിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. റെക്കോര്‍ഡ് ചെയ്യുന്ന നടന്‍ മോഹന്‍ലാലിന്റെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.…

സ്ഫടികം റീ റിലീസില്‍ മോഹന്‍ലാലിന്റെ ‘ഏഴിമല പൂഞ്ചോല’ ഗാനം ഉറപ്പായി.
സ്ഫടികത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമാണ് ‘ഏഴിമല പൂഞ്ചോല’. ‘ഏഴിമല പൂഞ്ചോല’ പാടുന്ന മോഹന്‍ലാലിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

റെക്കോര്‍ഡ് ചെയ്യുന്ന നടന്‍ മോഹന്‍ലാലിന്റെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോയില്‍ സംവിധായകന്‍ ഭദ്രനും ഒപ്പമുണ്ട്. മോഹന്‍ലാല്‍ പാടുമ്പോള്‍ ഭദ്രന്‍ പാട്ടിന് താളം പിടിക്കുന്നുണ്ട് വീഡിയോയില്‍.

സ്ഫടികം വീണ്ടും തിയ്യേറ്ററിലെത്തുമ്പോള്‍ ചിത്രത്തില്‍ ‘ഏഴിമല പൂഞ്ചോല’യുടെ പുതിയ പതിപ്പ് മോഹന്‍ലാല്‍ പാടുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമയുടെ റി റിലീസിങ്ങുമായി ബന്ധപ്പെട്ട് ഭദ്രനും മോഹന്‍ലാലും കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രവും വൈറലായിരുന്നു.

സ്ഫടികം സിനിമയുടെ റി മാസ്റ്റര്‍ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒന്‍പതിനാണ് തിയറ്ററുകളിലെത്തുന്നത്. ഒരു കോടി രൂപയ്ക്കു മുകളിലാണ് സ്ഫടികം ഫോര്‍ കെയുടെ നിര്‍മാണ ചെലവ്.