ഇതിനു കയറാൻ ഞങ്ങളുടെ വീട് മാത്രമേ കിട്ടിയുള്ളോ ? ആശങ്കയിൽ അമിതാഭ് ബച്ചന്‍

തന്റെ വിശേഷങ്ങൾ എല്ലാം ആരധകരുമായി പങ്ക് വെക്കാൻ അമിതാഭ് ബച്ചന് വളരെ ഇഷ്ട്ടമാണ്, അതുകൊണ്ട് തന്നെ താരം സോഷ്യൽ മീഡിയിൽ വളരെ ആക്ടിവും ആണ്, ഇപ്പോൾ ബച്ചൻ പങ്കു വെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് വൈറൽ…

amithabh-bachan

തന്റെ വിശേഷങ്ങൾ എല്ലാം ആരധകരുമായി പങ്ക് വെക്കാൻ അമിതാഭ് ബച്ചന് വളരെ ഇഷ്ട്ടമാണ്, അതുകൊണ്ട് തന്നെ താരം സോഷ്യൽ മീഡിയിൽ വളരെ ആക്ടിവും ആണ്, ഇപ്പോൾ ബച്ചൻ പങ്കു വെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് വൈറൽ ആയി മാറുന്നത്, മറ്റൊന്നമല്ല തന്റെ വീട്ടിൽ എത്തിയ ഒരു അതിഥിയെ കുറിച്ചാണ് താരം വ്യക്തമാക്കുന്നത്. പറയാതെ  എത്തിയ ആ അഥിതിയിൽ വളരെ ആശങ്കനാണ് താരം. തന്റെ വീടായ ജല്‍സയില്‍ എത്തിയ അതിഥി

Amitabh-Bachan

ഒരു വവ്വാലാണ് താരത്തിന്റെ മുറിയിലേക്ക് അതിക്രമിച്ചു കടന്നത്. ബ്രേക്കിങ് ന്യൂസായിട്ടാണ് താരം ഈ സംഭവം ഇന്‍സ്റ്റഗ്രാമിലൂടെ വിവരിക്കുന്നത്. ബ്രേക്കിങ് ന്യൂസ്, ഈ മണിക്കൂറിലെ വാര്‍ത്ത. ജല്‍സയിലെ മൂന്നാം നിലയിലുള്ള എന്റെ മുറിയില്‍ ഒരു വവ്വാല്‍ കയറി. അവിടെയാണ് ഞങ്ങള്‍ ഇരുന്നു സമയം ചെലവഴിക്കാറുള്ളത്. ഇതിനെ ഈ മേഖലയില്‍ മുന്‍പ് കണ്ടിട്ടില്ല. ഒറ്റയ്ക്ക് എന്റെ മുറിയില്‍ എന്റെ വീട്ടിലാണ്. ഇതിന് ഞങ്ങളുടെ വീട് മാത്രമേ കിട്ടിയൊള്ളൂ. കൊറോണ വൈറസ് കാരണം പുറത്തിറങ്ങാന്‍ പറ്റുന്നില്ല. ഇതാണെങ്കില്‍ പറന്നു പറന്നു വരികയാണ്”. – ബി​ഗ് ബി കുറിച്ചു.