പണത്തെ മാത്രം സ്നേഹിച്ചു ജീവിക്കുന്നവർക്കിടയിൽ ഇങ്ങനെയും വേറിട്ട ചിലർ

ലക്ഷ്മി ജയ് എന്ന യുവതി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു അനുഭവക്കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നിരവധി പേരാണ് ഈ അനുഭവകുറിപ്പിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ലക്ഷ്മി ജയ്യുടെ കുറിപ്പ് വായിക്കാം,…

ലക്ഷ്മി ജയ് എന്ന യുവതി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു അനുഭവക്കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നിരവധി പേരാണ് ഈ അനുഭവകുറിപ്പിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ലക്ഷ്മി ജയ്യുടെ കുറിപ്പ് വായിക്കാം,

വായിക്കുന്നതിന് മുൻപേ……,,,,, ഇത് നോവലോ നാടകത്തിലെ വരികളോ ഒന്നുമല്ല പച്ചയായ ജീവിതത്തിന്റെ നേർ കാഴ്ച!!! ബാംഗ്ലൂർ എന്ന കോൺക്രീറ്റ് കാട്ടിൽ നിന്ന് കാൻസർ ചികിത്സയ്ക്കു ബുദ്ധിമുട്ടുന്ന രോഗികൾക്ക് വേണ്ടി സഹായം അഭ്യർത്ഥിക്കുമ്പോൾ ഉള്ള ഒരുപാട് ആൾക്കാരുടെ സമീപനം.!! അങ്ങനെ ഉള്ളവരുടെ കൂടെ ദൈവം പറഞ്ഞു വിട്ടത് പോലെ ഉള്ള കുറച്ചു നല്ല മനുഷ്യർ… ദൈവത്തിന്റെ പ്രതിരൂപങ്ങൾ….ഇടം കൈ കൊടുക്കുന്നത് വലതു കൈ പോലും അറിയരുത് എന്ന് ആഗ്രഹിക്കുന്നവർ…. അവരെ കുറിച്ച് ലോകം അറിയണം എന്ന് തോന്നി….!!! ഞാനും ഒരു ക്യാൻസർ സർവൈവർ ആണ്. അതുകൊണ്ടുതന്നെ ആ രോഗത്തിന്റെ ബുദ്ധിമുട്ടും കഷ്ടപ്പാടും എനിക്ക് മനസ്സിൽ ആകും.ഞാൻ മാത്രമല്ല എന്നെപ്പോലെ ഒരുപാട് പേരുണ്ട് അങ്ങനെ. നമുക്കോ അല്ലെങ്കിൽ നമ്മുടെ കുടുംബത്തിൽ ഒരാൾക്ക് എങ്കിലും ക്യാൻസർ വന്നിട്ടുണ്ടെങ്കിൽ ഒരിക്കൽ പോലും നമുക്ക് മറ്റൊരാളുടെ സങ്കടം കണ്ടു നിൽക്കാനാവില്ല. കാരണം അതിന്റെ ദുരന്ത പർവ്വം താണ്ടിയവർക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാകു…!!! ഇത് ഒരു പെൺകുട്ടിയുടെ കഥ ആണ്….അവൾക്ക് വേണ്ടി ധന സഹായം അഭ്യർത്ഥിക്കുമ്പോൾ ഉണ്ടായ അനുഭവങ്ങൾ ആണ്…. ഒരു ചിത്രശലഭത്തെ പോലെ പാറിപ്പറന്നവൾ,…. എല്ലാവരേയും പോലെ സ്വപ്നങ്ങളും മോഹങ്ങളും പ്രതീക്ഷകളുമൊക്കെയായി ജീവിതം തുടങ്ങിയവൾ,…. ഇനിയും അവശേഷിക്കുന്ന കടമകൾക്കും കർമ്മങ്ങൾക്കും ഒക്കെയായി ജിവിതത്തെ പകുത്തവൾ.. ഓരോന്നായി കൈപ്പിടിയിലൊതുക്കി മുന്നേറുമ്പോൾ അപ്രതിക്ഷിതമായി കടന്നെത്തിയ അർബുദമെന്ന വിരുന്നുകാരൻ,…. എന്നിടും തളരാതെ ജീവിതത്തെ മുറുകെപ്പിടിച്ച് അതിജീവനത്തിൻ്റെ മുൾവഴികളിൽ നിരന്തരം വേദനയോട് മത്സരിച്ചവൾ…..!!!! അതുവരെ കാത്തുവെച്ച സമ്പാദ്യങ്ങൾ കൈവിരലുകൾക്കിടയിലൂടെ ജലതുള്ളികൾ പോലെ വഴുതിപ്പോകുമ്പോൾ……ഓരോ ദിവസങ്ങളും തീവ്രമായ വേദനയോടെ പുലരുകയും അസ്തമിക്കുകയും ചെയ്യുമ്പോൾ…. ഒരു നിമിഷമെങ്കിലും ജീവിതത്തെ തിരികെ പിടിക്കാൻ നമുക്കിടയിലേക്ക് കൈനീട്ടി ഇറങ്ങേണ്ടി വരുന്ന ഒരുവളുടെ കടുത്ത നിസഹായതയെപറ്റി ചിന്തിച്ചിട്ടുണ്ടോ..? ആത്മസംഘർഷങ്ങളെപ്പറ്റി.? ഓരോ രോമകുപങ്ങളിലൂടെയും ഇറങ്ങിപോകുന്ന സ്വഭിമാനത്തെപ്പറ്റി….. തിളച്ചിറങ്ങുന്ന കണ്ണീരിലും പ്രത്യാശയുടെ തിരിവെട്ടം കാക്കുന്ന നനഞ്ഞ കണ്ണുകളെപ്പറ്റി…. ഹൃദയത്തിലെ നൂറുനൂറു വേവലാതികളെപ്പറ്റി…. അത്രമേൽ പ്രതീക്ഷയോടെ ആവണം ചികിത്സാ സഹായം ചോദിച്ചിരിക്കുക,,,!!!! മരിക്കുമെന്നുറപ്പുള്ള ഒരുവൾക്ക് വേണ്ടി വെറുതെ പണം നശിപ്പിക്കാനില്ലെന്ന മറുപടി..!!! ഹോ..!!!! എത്ര ദയനീയമാണത്….!!!!!

അവനവനിലേക്ക് മാത്രമൊതുങ്ങി,…. നോട്ടുകെട്ടുകൾ കിടക്ക വിരിയാക്കി കണ്ണടക്കുന്നവർ,,,, പണത്തെ മാത്രം സ്നേഹിച്ച് ഷണ്ഡത്വമണിഞ്ഞവർ,,,,, ഒരു മനസാക്ഷിക്കുത്തുപോലുമില്ലാതെ ഒരു ജീവിതത്തെ മരണത്തിലേക്ക് അയക്കുന്നവർ…. അവശേഷിക്കുന്ന ഒരിത്തിരി പ്രതീക്ഷയെ പോലും തല്ലിക്കെടുത്തുന്നവർ..!!!! വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു അടുത്തത്,…!!! പകരം വെയ്ക്കേണ്ടത് അവളുടെ ശരീരമായിരുന്നു,,,, അസുഖമൊക്കെ മാറിയിട്ടുമതിയെന്ന ആനുകൂല്യവും,,,, പെണ്ണെന്നാൽ തെരുവോരങ്ങളിലെ മാട്ടിറച്ചിക്കടകളിൽ തൂങ്ങിയാടുന്ന മാംസക്ഷണം മാത്രമാണെന്ന് ധരിക്കുന്നവർ,…. അവശേഷിക്കുന്ന എല്ലിൻ കക്ഷണവും കടിച്ച് വലിക്കാൻ കാത്ത് നിൽക്കുന്ന തെരുവ് നായയുടെ കൊതിയേക്കാൾ തരംതാണവർ,…. പെൺശരീരങ്ങൾ ഭോഗവസ്തു മാത്രമാണെന്ന് ധരിച്ചവർ,…. ഒന്ന് ചോദിക്കട്ടെ , സ്വന്തം അമ്മ ആയിരുന്നെങ്കിലോ.. പെങ്ങളോ…മകളോ…ആയിരുന്നെങ്കിലോ.. അപ്പോൾ മാത്രം പൊള്ളുമല്ലേ,…???? നിലവിളിച്ച് ഓടുമല്ലേ,???? എവിടെ,….ഒന്നാലോചിച്ചാൽ ചിലപ്പോൾ ഇങ്ങനെ ഉള്ളവർ അവരിലും രതിച്ചൂട് തിരയുന്നുണ്ടാവാം…. വിവേചനബുദ്ധിയില്ലാത്ത കാമം മാത്രം കാണുന്ന മൃഗതൃഷ്ണ നിറഞ്ഞ വിടൻമാർ.. മനുഷ്യത്വം വറ്റിപ്പോയിരിക്കുന്നു, നൻമകൾ മരിച്ചിരിക്കുന്നു,…. ഇവിടമിപ്പോൾ നിരന്തരം പെൺശരീരങ്ങൾ ബലിയർപ്പിക്കപ്പെടുന്ന പെണ്ണിൻ്റെ മണമുള്ള ചിതകൾ മാത്രം എരിയുന്ന ചുടലക്കാട് മാത്രമാണ്,…. പ്രായഭേദമില്ലാതെ, ദേശവും ഭാഷയും കാല വ്യത്യാസവുമില്ലാതെ പെൺശരീരങ്ങളിവിടെ ആഘോഷിക്കപ്പെടുകയാണ്.. എത്രയോ കാഴ്ചകളാണ്,….അനുഭവങ്ങളാണ്, നമ്മൾ മാത്രം തിരക്കിലാണ് …… പ്രതികരിക്കാതെ , അറിയാതെ, നമ്മിലേക്ക് ചുരുങ്ങിപ്പോകുന്നവർ,…..!!!!! സഹായിക്കാനാവില്ലായിരിക്കാം എന്നാൽ വേദന തീന്ന് അത്രമേൽ ദുർബലമായവരോട്,…. അവരുടെ നിസഹായതക്ക് ശരീരത്തെ വെച്ച് വിലപേശരുത്, ഇന്ന് അവളായിരിക്കാം ,…..നാളെ നമ്മുടെ മകളോ ഭാര്യയോ അമ്മയോ പെങ്ങളോ ഒക്കെ ആവാം ചിലപ്പോൾ നമ്മൾ തന്നെയാവാം.. അപ്പോൾ മാത്രമേ നമ്മൾ പഠിക്കു.. ഒരു ജീവിതത്തിൻ്റെ വില, അത് ക്കൈയ്യിലൊതുക്കാൻ പാടുപെടുണ്ന്നവരുടെ നെഞ്ചിടിപ്പുകൾ…. വെറുപ്പ് തോന്നുന്നില്ലേ നിങ്ങൾക്ക് നിങ്ങളോട് തന്നെ,…. കണ്ടിട്ടും കാണാതെ പോയ കാഴ്ചകളെ പകർത്താനാവാത്ത കണ്ണുകളെയോർത്ത്.. ആർത്തലച്ചൊടുവിൽ തളർന്ന് നിശ്ചലമായ കരച്ചിലുകളെ കേൾക്കാത്ത കാതുകളെയോർത്ത്.. കണ്ണീര് കലർന്ന് ദൈന്യമായ നോട്ടങ്ങളെ മൗനം കൊണ്ട് അവഗണിച്ച നാവിനെയോർത്ത്,…. പ്രതികരിക്കുവാനാവുമായിരുന്നിട്ടും അനക്കമറ്റ് ഷണ്ഡത്വം പൊതിഞ്ഞ കരങ്ങളെയോർത്ത്.. അവനവനിലേക്ക് മാത്രം ഒതുങ്ങി തീർത്ത ഹൃദയത്തെ ഓർത്ത്….. കണ്ണുകൾ കൊണ്ടും ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും ആഴത്തിൽ ചിന്തിച്ചു നോക്കുക കാരണം ഇതൊരു കഥയല്ല , ജീവിതമാണ്, ഒരാളുടെയല്ല, നമുക്കിടയിലെ നിസഹായരായ ഒരുപാട് പേരുടെ.. ചിന്തിച്ച് കാണില്ല, അതിനുള്ള സമയം നമുക്കില്ലായിരുന്നുവല്ലോ, എന്നാൽ ചിന്തിച്ച ചിലരുണ്ട്, നമുക്കിടയിൽ തന്നെയുള്ളവർ, സഹായവാഗ്ദാനങ്ങളുടെ നിഴൽ മറക്കിടയിൽ അറപ്പില്ലാതെ മാംസംകൊതിച്ചവർ, കൊല്ലാതെ കൊല്ലുന്നവർ..!!! എന്നാൽ നൻമയുടെ ഉറവകൾ ഇപ്പോഴും ഹൃദയത്തിലൊഴുകുന്ന ചിലരുമുണ്ട്,…. ആരുമില്ലാത്തവർക്ക്,…..എല്ലാ ആശ്രയങ്ങളും നഷ്ടപ്പെട്ടവർക്ക് ഒടുവിൽ ദൈവം അറിഞ്ഞു നൽകുന്ന വരം,….!!!!

ചിലപ്പോൾ ദൈവത്തേക്കാൾ ഒരുപടി മുകളിൽ നിൽക്കുന്നവർ….. അങ്ങിനെയുള്ള ഒന്ന് രണ്ട് പേരുടെ നല്ലമനസ്സാണ് ഇപ്പോഴുമവളും അവളെ പോലുള്ള കുറച്ചു പേരും ജീവിച്ചിരിക്കുന്നത്,….!!! ഇവരൊക്കെയാണ് കാണപ്പെട്ട ദൈവങ്ങളെന്ന് അറിയപ്പെടേണ്ടത്….. ഇങ്ങനെയുള്ള ഈ കാലത്ത് മറ്റൊന്നും ആഗ്രഹിക്കാതെ സഹായിക്കാൻ മനസ്സ് കാണിച്ച ……,,, പൂർണമായി വ്യത്യസ്തരായ രണ്ട് മൂന്ന് പേർ. മൂന്ന് പേരും ബാംഗ്ലൂർ മലയാളികൾ. അവരുടെ നന്മ മറ്റുള്ളവർ കൂടി അറിയണമെന്ന് തോന്നി. ആ വലിയ മനുഷ്യരുടെ കാരുണ്യം കൊണ്ട് മാത്രമാണ് ഇന്ന് ഈ ബാംഗ്ലൂർ സിറ്റിയിൽ അഞ്ചു രോഗികൾ ചികിത്സ തുടരുന്നത്. മനുഷ്യത്വം മരിച്ചിട്ടില്ല എന്നുള്ളതിന് ഉത്തമ തെളിവാണ് ഇവർ. ഒരുപക്ഷേ ആ കുഞ്ഞുങ്ങളുടെ ജീവിതം രക്ഷിക്കാൻ ദൈവം ഭൂമിയിലേക്കയച്ച മാലാഖമാർ. ഇതൊക്കെയല്ലേ ശരിക്കും ഷെയർ ചെയ്യേണ്ടത്? ഒരുപാട് നന്ദി. ഡോക്ടർ സുജിത്ത് വാര്യർ(ചീഫ് ഫിസിഷ്യൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാല ), ഡോക്ടർ മുഹമ്മദ് ജെബിർ (ശ്രീ ശങ്കര ക്യാൻസർ ഹോസ്പിറ്റൽ, ബാംഗ്ലൂർ ) ബ്രോ. സിംസനോലികൾ ഒലിക്കൽ .( നുക്ലീർ മെഡിസിൻ, ശ്രീ ശങ്കര ക്യാൻസർ ഹോസ്പിറ്റൽ, ബാംഗ്ലൂർ). ഒപ്പം ‘ഉതിഷ്ഠ ‘എന്ന പ്രസ്ഥാനത്തിനും…