തെക്കന്‍ ജില്ലകളിൽ മഴ കനത്തു, മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തെക്കൻ ജില്ലകളിൽ കനത്ത മഴ. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. മറ്റ് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.തെക്കന്‍ കേരളത്തിലാണ് ഇപ്പോള്‍ കനത്ത മഴ പെയ്യുന്നത്.…

തെക്കൻ ജില്ലകളിൽ കനത്ത മഴ. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. മറ്റ് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.തെക്കന്‍ കേരളത്തിലാണ് ഇപ്പോള്‍ കനത്ത മഴ പെയ്യുന്നത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.  കനത്തമഴയ്ക്കുള്ള സാധ്യത പരിഗണിച്ച്‌ തിരുവനന്തപുരത്തെ നെയ്യാര്‍, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍ പത്തനംതിട്ടയിലെ മണിമല, അച്ചന്‍കോവില്‍, പമ്ബ നദികളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. അതേസമയം പന്തളം, തിരുവല്ല മേഖലകളില്‍ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. ജലനിരപ്പ്‌ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ നെയ്യാര്‍,അരുവിക്കര ഡാമുകള്‍ തുറന്നു. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ ഒരിഞ്ച്‌ വീതമാണ്‌ തുറന്നിട്ടുള്ളത്‌. കനത്തമഴ പെയ്‌താല്‍ പെട്ടെന്ന്‌ അണക്കെട്ട്‌ തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ്‌ അണക്കെട്ട്‌ തുറന്നത്‌.