സ്ത്രീകള്‍ ഏറ്റവും നന്നായി ലൈംഗികത ആസ്വദിക്കുന്ന പ്രായമേത് എന്നതിനെ കുറിച്ചുള്ള സര്‍വ്വേയുടെ കൗതുകകരമായ കണ്ടെത്തലുകള്‍

കൗമാരം കഴിഞ്ഞുള്ള പ്രായം, ഇരുപതുകള്‍ എന്ന് വിളിക്കുന്ന ആ വയസ്സിന്റെ ദിനങ്ങള്‍ ജീവിതത്തില്‍ യാതൊരു അല്ലലും അലച്ചിലും ഇല്ലാത്ത നാളുകളാണ് എന്ന് വേണമെങ്കില്‍ പറയാം. അക്കാലങ്ങള്‍ ആണ് ജീവിതത്തില്‍ ലൈംഗികത ആസ്വദിയ്ക്കാന്‍ പറ്റിയ ഏറ്റവും…

കൗമാരം കഴിഞ്ഞുള്ള പ്രായം, ഇരുപതുകള്‍ എന്ന് വിളിക്കുന്ന ആ വയസ്സിന്റെ ദിനങ്ങള്‍ ജീവിതത്തില്‍ യാതൊരു അല്ലലും അലച്ചിലും ഇല്ലാത്ത നാളുകളാണ് എന്ന് വേണമെങ്കില്‍ പറയാം. അക്കാലങ്ങള്‍ ആണ് ജീവിതത്തില്‍ ലൈംഗികത ആസ്വദിയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം എന്ന് പറഞ്ഞാല്‍ യുക്തിസഹമാണെന്നു തോന്നും. മുപ്പതു വയസ്സ് വരെയുള്ള സമയത്ത് ആണ് ആദ്യ പ്രണയങ്ങളും ലൈംഗിക പരീക്ഷണങ്ങളും ഒക്കെ സംഭവിയ്ക്കുന്നതെന്നാണ് കരുതപ്പെടുന്നത്.ആ കാലത്താണ് നിങ്ങള്‍ ഏറ്റവും ആകര്‍ഷണീയത ഉള്ളവരും ഊര്‍ജഭരിതരും ആയിരിയ്ക്കുന്നത് എന്നത് മാത്രമല്ല അതിനു കാരണം. പിന്നീട് കടുംബം ആരംഭിയ്ക്കണമെന്നും കുഞ്ഞുങ്ങള്‍ ഉണ്ടാകണമെന്നും ഉള്ള ചിന്തക ളോടെ ബന്ധപ്പെടുമ്പോള്‍ ലൈംഗികത ആസ്വദിയ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല എന്നതും ഇരുപതുകള്‍ ലൈംഗികതയുടെ സുവര്‍ണകാലമാണെന്ന് കരുതുന്നവരുണ്ട്.

എന്നാല്‍ സത്യം അതൊന്നുമല്ല. സ്ത്രീകള്‍ക്ക് തങ്ങള്‍ ആകര്‍ഷകത്വം ഉള്ളവരാണെന്ന് തോന്നുന്നതും രതിമൂര്‍ച്ഛ അതിന്റെ ഉച്ഛാവസ്ഥയില്‍ അനുഭവേദ്യമാകുന്നതും പ്രായം ഏറുന്തോറുമാണെന്നതാണ് വസ്തുത. 2600-ല്‍ അധികം വനിതകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ഒരു പഠനത്തില്‍ 36 വയസ്സ് കഴിയുമ്പോഴാണ് സ്ത്രീകള്‍ ലൈംഗികത ഏറ്റവും നന്നായി ആസ്വദിയ്ക്കുന്നതെന്നാണ് കണ്ടെത്തിയത്.നാച്വറല്‍ സൈക്കിള്‍സ് എന്ന കണ്‍ട്രാസെപ്ഷന്‍ ആപ് സംഘടിപ്പിച്ച പ്രസ്തുത പഠനത്തില്‍ രതിമൂര്‍ച്ഛയുടെ അനുഭവങ്ങള്‍, ആകര്‍ഷണീയത, എത്രത്തോളം സെക്‌സ് ആസ്വദിയ്ക്കുന്നുണ്ട് എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്.23 വയസ്സിനു താഴെ പ്രായമുള്ളവര്‍,23- 35 വയസ്സിന് ഇടയിലുള്ളവര്‍, 36 വയസ്സിനു മുകളിലുള്ളവര്‍ എന്നിങ്ങനെ തരം തിരിച്ചാണ് ഉത്തരങ്ങള്‍ വിശകലനം ചെയ്തത്.തങ്ങളുടെ ലൈംഗിക ആകര്‍ഷണീയത സ്വയം വിലയിരുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ 36 വയസിനു മുകളിലുള്ളവര്‍ ആയിരുന്നു തങ്ങളുടെ ചര്‍മത്തെ കുറിച്ചൊക്കെ ഏറ്റവും ആത്മവിശ്വാസം പ്രകടിപ്പിച്ചത്. പത്തില്‍ എട്ടുപേരും തങ്ങള്‍ സെക്‌സി ആണെന്ന് കരുതുന്നു എന്നാണു പറഞ്ഞത്. 23-നും 35-നും ഇടയിലുള്ളവരില്‍ 10-ല്‍ 4 പേരും 23-ല്‍ താഴെ പ്രായമുള്ളവരില്‍ പത്തില്‍ ഏഴ് പേരുമാണ് തങ്ങള്‍ക്കു ആകര്‍ഷകത്വം ഉള്ളതായി കരുതുന്നുവെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞത്.

രതിമൂര്‍ച്ഛയുടെ കാര്യത്തിലും ഫലം അതുപോലെ തന്നെയാണ്. 36 വയസ്സിനു മുകളിലുള്ളവരാണ് മികച്ച രതിമൂര്‍ച്ഛ അനുഭവിക്കാനാവുന്നുണ്ടെന്നു പറഞ്ഞത്.10-ല്‍ ആറു പേര്‍ക്കും മികച്ച ലൈംഗികജീവിതം ഉള്ളവരാണ്. എന്നാല്‍ പ്രായം കുറഞ്ഞ സ്ത്രീകളില്‍ പത്തില്‍ അഞ്ചു പേര്‍ക്കു മാത്രമാണ് അങ്ങനെ പറയാന്‍ കഴിഞ്ഞത്.പഠനത്തില്‍ സഹകരിയ്ക്കാന്‍ എത്തുന്നതിനു തൊട്ടു മുന്‍പുള്ള 4 ആഴ്ചകളിലെ അവരുടെ ലൈംഗികാനുഭവത്തെ കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുതിര്‍ന്ന സ്ത്രീകളുടെ ഇടയില്‍ അതിന്റെ ശതമാനം86-ഉം മധ്യ ഗ്രൂപ്പിന്റേത് 76-ഉം ഏറ്റവും പ്രായം കുറഞ്ഞവരുടെ ഇടയില്‍ അത് 56 ശതമാനവും ആയിരുന്നെന്നു കണ്ടെത്തി.ലൈംഗികവേളയുടെ ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ഒരു പൊതുഅഭിപ്രായം ഉണ്ടായിരുന്നില്ല. മൂന്ന് സ്ത്രീകളില്‍ ഒരാള്‍ പറഞ്ഞത് ഇപ്പോള്‍ അവര്‍ അനുഭവിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ലൈംഗികത നീണ്ടു നില്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നുണ്ടെന്നാണ്. എന്നാല്‍ ഭൂരിപക്ഷത്തിനും ഇപ്പോഴത്തേതിനേക്കാള്‍ വേഗത്തില്‍ അത് കഴിഞ്ഞുകിട്ടണമെന്ന് ആഗ്രഹിയ്ക്കുന്നവരാണ്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ അഞ്ചില്‍ ഒരു ഭാഗം പേര്‍ ആഴ്ചയില്‍ 3 തവണയും അഞ്ചില്‍ ഒന്നിലും താഴ്ന്ന ശതമാനം പേരാകട്ടെ ആഴ്ചയില്‍ ഒരു തവണ മാത്രവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ആയിരുന്നു. മറ്റു ചിലര്‍ ആഴ്ചയില്‍ രണ്ടു തവണ സെക്‌സില്‍ ഏര്‍പ്പെടുന്നവരുമാണ്. പഠനവുമായി സഹകരിച്ച ഭൂരിപക്ഷം പേരും എക പങ്കാളി ആയിരിയ്ക്കുന്നതാണ് വിജയകരമായ ദാമ്പത്യത്തിന്റെ അടിസ്ഥാനം എന്ന് കരുതുന്നവരാണ്.വളരെക്കാലം മുമ്പ് തന്നെ മനസ്സിലായിക്കഴിഞ്ഞിരുന്ന ചില സങ്കല്‍പ്പങ്ങള്‍ക്ക് അടിവരയിടുകയാണ് പഠനഫലം ചെയ്യുന്നത്. പ്രായം കൂടുന്തോറും സ്ത്രീകള്‍ തങ്ങളുടെ ശരീരത്തെ കൂടുതലായി അറിയുന്നത് കൊണ്ട് അവര്‍ക്കു ആത്മവിശ്വാസം കൂടുകയും സെക്‌സ് കൂടുതല്‍ മികച്ച രീതിയില്‍ ആസ്വദിയ്ക്കാന്‍ ഇടയാകുകയും ചെയ്യുന്നു എന്നതാണ് സത്യം. പ്രായമായിട്ടും ലൈംഗികത ആസ്വദിയ്ക്കുന്നതിനെക്കുറിച്ച് സ്ത്രീകളുടെ ഇടയില്‍ ജാള്യത ഒന്നും ഇപ്പോള്‍ ഇല്ല എന്നതും വളരെ നല്ല സൂചനകള്‍ ആണെന്ന് സര്‍വേയുടെ നടത്തിപ്പുകാരുടെ വക്താവായ അമാന്‍ഡ ബോണി പറഞ്ഞു.