വിശപ്പകറ്റാൻ വീണുകിടന്ന മാങ്ങാ പെറുക്കിയതിനു 10 വയസുകാരനെ വെടിവെച്ചു കൊന്നു - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

വിശപ്പകറ്റാൻ വീണുകിടന്ന മാങ്ങാ പെറുക്കിയതിനു 10 വയസുകാരനെ വെടിവെച്ചു കൊന്നു

വിശപ്പകറ്റാൻ വീണുകിടന്ന മാങ്ങാ പെറുക്കിയതിനു 10 വയസുകാരനെ വെടിവെച്ചു കൊന്നു. മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്  ബിഹാറിലെ ഖഗാരിയയിൽ ആണ്. രമ യാദവ്, സൗരഭ് കുമാർ എന്നി യുവാക്കൾ ആണ് വിശപ്പ് അകറ്റാൻ വീണു കിടന്ന മാങ്ങാ പെറുക്കിയ സത്യൻ എന്ന  10 വയസുകാരനെ വെടിവെച്ചു കൊന്നത്. മാങ്ങ ശേഖരിക്കാൻ വേണ്ടി ഇവരുടെ പരിധിയിലുള്ള പുരയിടത്തിൽ കയറിയതായിരുന്നു കുട്ടി. യുവാക്കളെ കണ്ടു ഭയന്നോടിയ കുട്ടിയെ ഇവർ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. വെടിമുഴക്കത്തിനെ ശബ്‌ദം കേട്ട് നാട്ടുകാർ ഓടി വന്നെങ്കിലും തലയ്ക്കു വെടിയേറ്റ് മരിച്ചു കിടക്കുന്ന കുട്ടിയെ ആണ് അവർ കണ്ടത്. സംഭവം നടന്നതിന്റെ തൊട്ടുപിന്നാലെ രണ്ടു പ്രതികളും രക്ഷപെട്ടു. 

വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തു എത്തിയ ഡെപ്യൂട്ടി കമ്മിഷണർ ദീപക് യാദവ് പരിസര വാസികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞതിനു ശേഷം കുട്ടിയുടെ മൃതതേഹം പോസ്റ്റ്മാർട്ടത്തിനു അയക്കാൻ നിർദേശിച്ചു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ കുട്ടിയുടെ മൃതദേഹം വിട്ടുതരില്ല എന്ന് ആളുകൾ പോലീസിനോട് കയർത്തു.  എന്നാൽ ഉടൻ തന്നെ പ്രതിയെ പിടികൂടാം എന്ന് പോലീസ് നൽകിയ ഉറപ്പിന്മേൽ ആളുകൾ സംഘർഷം ഒഴിവാക്കുകയായിരുന്നു. പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദേഹം കുട്ടിയുടെ വീട്ടുകാർക്ക് വിട്ട് നൽകി. ഷെർഗർഹ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ആയിരുന്ന സത്യൻ മകുനി യാദവ് എന്ന കൂലിപ്പണിക്കന്റെ മകൻ ആയിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!