ക്യാമറയിൽ മൊട്ടിട്ട പ്രണയം!

ജീവിക്കാനുളള മനുഷ്യന്റെ ഓട്ടത്തിനിടയിൽ നാം കാണാതെ പോകുന്ന, പ്രകൃതി നമുക്കായി ഒരുക്കി വച്ച മനോഹര കാഴ്ചകളെ, ഒപ്പിയെടുത്ത് നമുക്ക് കാണിച്ചു തരികയാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ലിജുച്ചൻ എന്ന ലിജു. കൊല്ലം ചാത്തന്നൂർ അടുതല…

ജീവിക്കാനുളള മനുഷ്യന്റെ ഓട്ടത്തിനിടയിൽ നാം കാണാതെ പോകുന്ന, പ്രകൃതി നമുക്കായി ഒരുക്കി വച്ച മനോഹര കാഴ്ചകളെ, ഒപ്പിയെടുത്ത് നമുക്ക് കാണിച്ചു തരികയാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ലിജുച്ചൻ എന്ന ലിജു. കൊല്ലം ചാത്തന്നൂർ അടുതല സ്വദേശിയായ ലിജു ഒരു സിവിൽ എഞ്ചിനീയർ ആണ്. കോഴിക്കോട് Ample Space Construction Company യിലെ ജോലിയിൽ മുഴുകുമ്പോഴും ആശാന്റെ മനസ്സ് നിറയെ ഫോട്ടോഗ്രാഫിയോടുള്ള അടങ്ങാത്ത പ്രണയമാണ്. ചെറുപ്പം മുതലേ ലിജുവിന് കൂട്ട് സമ്മാനമായി ലഭിച്ച ഒരു ക്യാമറയായിരുന്നു. ആ ചെറിയ ക്യാമറയിൽ തുടങ്ങിയ മോഹം ഇന്ന് വളർന്നു ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എന്ന ലക്ഷ്യത്തിൽ പടർന്നു പന്തലിച്ചിരിക്കുകയാണ്. പ്രകൃതിയുടെ ചെറിയ കാഴ്ചകളെപ്പോലും ലിജുവിന്റെ ക്യാമറ ഒപ്പിയെടുക്കുന്നത് കൊണ്ട് നിരവധി അവാർഡുകളും സർട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്. വയനാട്ടിൽ ജോലി ചെയ്തിരുന്നപ്പോൾ ഒഴിവു സമയങ്ങളിൽ കൈയ്യിൽ ക്യാമറയുമായി ലിജു ഇറങ്ങും, അങ്ങനെ വയനാടിന്റെ ഭംഗി മുഴുവൻ തന്റെ ക്യാമറയിൽ പകർത്തിയിട്ടുണ്ട് ഈ ചെറുപ്പക്കാരൻ. ഇപ്പോൾ കോഴിക്കോട് ആണ് ജോലി എങ്കിലും ഒരു ഫോട്ടോഗ്രാഫർക്ക് വേണ്ടത് പ്രകൃതി എല്ലായിടത്തും ഒരുക്കിയിട്ടുണ്ടാവുമല്ലോ എന്ന ആശ്വാസത്തിലാണ് ലിജു.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇന്ത്യയിലെ പ്രധാന ടൈഗർ റിസേർവുകളിൽ ഒന്നായ കബനിയിലെ നാഗർഹോളെ ദേശീയോദ്യാനത്തിൽ കടുവകളുടെ ചിത്രങ്ങൾ എടുക്കാൻ പോകാനുള്ള തയാറെടുപ്പിലാണ് ലിജു . ഏതൊരു ഫോട്ടോഗ്രാഫറുടെയും സ്വപ്നമായ മസായി മാറാ എന്ന തന്റെ വലിയ സ്വപ്നത്തിനു പിന്നാലെയാണ് ഈ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ. തന്നെ സ്നേഹിക്കുന്നവർക്കായി പ്രകൃതി കാത്തു വയ്ക്കുന്ന കാഴ്ചകൾ തേടിയുള്ള ലിജുവിന്റെ യാത്രകൾ തുടർന്നുകൊണ്ടേയിരിക്കുമ്പോൾ, മനസ്സിനെ കുളിരണിയിക്കുന്ന, ചിന്തിപ്പിക്കുന്ന ചിത്രങ്ങൾ നൽകാനായി പ്രകൃതിയും ഒരുങ്ങി നിൽക്കുന്നു… “There is one thing the photo must contain – the humanity of the moment ” മനുഷ്യ മനസ്സുകളിൽ നിന്ന് നന്മകൾ അകന്നു പോകുന്ന ഈ കാലഘട്ടത്തിൽ, ഒരു ചിത്രത്തിൽ കൂടി ആണെങ്കിൽ അങ്ങനെ ആ മനസ്സുകളിൽ വീണ്ടും നന്മ വിരിയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു……

സ്റ്റാർലി ജോസഫ് ആണ് വരികൾ എഴുതിയിരിക്കുന്നത്. ലിജുച്ചൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ചിത്രങ്ങൾ കാണാം