# അവരെന്നെ ചാക്കിൽ കെട്ടിക്കൊണ്ട് പോകാൻ ആയിരുന്നു ശ്രെമം , പപ്പയുടെ കൂട്ടുകാരൻ കണ്ടതുകൊണ്ട് ഞാൻ രക്ഷപെട്ടു; തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് റിമി ടോമി

- Link: https://ml.b4blaze.com/news/%e0%b4%85%e0%b4%b5%e0%b4%b0%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86-%e0%b4%9a%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b5%bd-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95
- Published: 2019-07-02T11:08:17+05:30
- Author: Rahul

ടെലിവിഷന്‍ അവതാരിക, നടി, ഗായിക എന്നിങ്ങനെ നിരവധി മേഖലകളിൽ നിൽക്കുന്ന ഒരാൾ ആണ് റിമി
ടോമി . കുട്ടിയായിരുന്നപ്പോൾ തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് തുറന്ന്പറഞ്ഞിരിക്കുകയാണ്.
മഴവില്‍ മനോരമയിലെ പരിപാടിയിലാണ് റിമിയുടെ തുറന്നു പറച്ചില്‍. പിതാവിന്റെ സുഹൃത്ത് 
കണ്ടതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നും റിമി കൂട്ടിച്ചേര്‍ത്തു.

റിമിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ,

എന്റെ ചെറുപ്പകാലത്ത് ഞാൻ ഊട്ടിയിൽ ആരുന്നു. പപ്പ മിലിട്ടറിയിലായിരുന്നു. അങ്ങനെ ഊട്ടിയില്‍
താമസിക്കുമ്ബോഴായിരുന്നു സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോൾ
അതുവഴി  ഭിക്ഷാടകനായ ഒരാൾ വന്നു . എന്നെ അയാൾ വിളിച്ചു . ഞാൻ അയാളുടെ കൂടെ പോയി . എന്നിട്ട്
ഒരു വെയിറ്റിങ് ഷെഡ്ഡില്‍ നില്‍ക്കുമ്ബോള്‍ പപ്പയുടെ കൂട്ടുകാരന്‍ കണ്ടു. പപ്പയുടെ 
കൂട്ടുകാരൻ എന്നെ കണ്ടില്ലായിരുന്നു എങ്കിൽ അയാൾ എന്നെ ചാക്കിൽ കെട്ടി കൊണ്ടുപോയേനെ.
