# സാജു നവോദയ കൊടുത്ത വാക്കു പാലിച്ചതിനെ ഏറ്റെടുത്ത സോഷ്യൽ മീഡിയ

- Link: https://ml.b4blaze.com/news/%e0%b4%b8%e0%b4%be%e0%b4%9c%e0%b5%81-%e0%b4%a8%e0%b4%b5%e0%b5%8b%e0%b4%a6%e0%b4%af-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95
- Published: 2020-09-05T13:36:47+05:30
- Author: Sreekumar

മിനി സ്ക്രീനിലൂടെ ഏറെ ശ്രദ്ധ നേടിയ താരണമാണ് **സാജു നവോദയ**യുടെ.അത്കൊണ്ട് തന്നെ യൂട്യൂബ്
ചാനൽ ആരംഭത്തിൽ തന്നെ ഏറെ ശ്രദ്ധേമായിരുന്നു. യൂട്യൂബ് ചാനലില്‍നിന്ന് ലഭിക്കുന്ന വരുമാനം
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചിലവഴിക്കുമെന്നു  സാജു  നേരത്തേ തന്നെ പറഞ്ഞിരുന്നു.
ഇപ്പോൾ ഈ വാക്കു പാലിച്ചിരിക്കുകയാണ് താരം. ഷാജീസ് കോര്‍ണർ എന്ന ചാനലിൻ്റെ നേതൃത്വത്തിൽ
നടത്തിയ ഓണവിരുന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുകയാണ്. ഷാജീസ് കോര്‍ണറിൻ്റെ
ഈ വര്‍ഷത്തെ ഓണം കൊറോണക്കാലത്ത് സ്വന്തം ജീവനേക്കാളേറെ സഹജീവികളുടെ ജീവനു വേണ്ടി പൊരുതുന്ന
ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് സേനയ്ക്കും ആദരവ് നല്‍കി കൊണ്ടായിരുന്നു.
  സാജു 
നവോദയ തൻ്റെ പ്രിയപ്പെട്ടവര്‍ക്ക് ഓണസദ്യയു ഓണപ്പുടവയും നല്‍കിയാണ് ഈ ഓണം ആഘോഷിച്ചത്.
ഇതിൻ്റെ വീഡിയോ സാജു തന്റെ  ചാനലിലൂടെ തന്നെ  പങ്കുവെചു. സാജുവിൻ്റെ യൂട്യൂബ് ചാനലിലൂടെ
പുറത്ത് വിടുന്ന വീഡിയോകളെല്ലാം തന്നെ പ്രേക്ഷകരിൽ ചിരിയും ചിന്തയുമൊക്കെ ഉണർത്തുന്നതാണ്.
സാജു  സ്വതസിദ്ധമായ സംസാരശൈലിയും തമാശ കലർന്ന സംസാരവുമൊക്കെ പ്രേക്ഷകർക്ക് ഏറെ പ്രിയമുള്ളവയാണ്.
സാജുവിൻ്റെ രസകരമായ വീഡിയോകളെല്ലാം കണ്ടു ആസ്വദിക്കാൻ ആരാധകർ ഏറെയാണ്. കുടുംബപ്രേക്ഷകരാണ്
സാജുവിൻ്റെ സ്ഥിരം പ്രേക്ഷകരായി കൂടെയുള്ളത്.സാജുവിനൊപ്പം സാജുവിന്‍റെ ഭാര്യ രശ്മിയും
ചാനലിൽ സജീവമാണ്.  വിവിധ പരിപാടികളോടെയാണ് സാജു ചാനൽ മുന്നോട്ട് കൊണ്ടുപോകുന്നത്. പാചകം,
കോമഡികള്‍, ഷോര്‍ട്ട് ഫിലിം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ചാനലില്‍ കാണാനാകും.
