# വയറുവേദനയുമായെത്തി! യുവതിയുടെ വയറ്റില്‍ നിന്നും നീക്കിയത് മൂന്ന് കിലോ മുടി

- Link: https://ml.b4blaze.com/news/3kg-of-hair-removed-from-patients-stomach-in-saudi-arabia
- Published: 2022-09-16T21:10:02+05:30
- Author: Anu

പലര്‍ക്കും പല സാധനങ്ങളോടും ആസക്തിയുള്ളത് വിചിത്ര സ്വഭാവമാണ്. കുട്ടികളാവുമ്പോള്‍ 
ചിലര്‍ ചോക്ക്, പെന്‍സില്‍, മണ്ണ് ഒക്കെ കഴിയ്ക്കാറുണ്ട്. കേള്‍ക്കുമ്പോള്‍ വിചിത്രമായി
തോന്നോറുണ്ടെങ്കിലും കാര്യം സീരിയസ്സാണ്. ചിലര്‍ക്ക് മുടി കഴിയ്ക്കുന്ന ശീലവുമുണ്ട്.

അത്തരത്തില്‍ മുടിയോട് അടങ്ങാത്ത ആസക്തിയുള്ള സ്ത്രീയാണ് വാര്‍ത്തയില്‍ നിറയുന്നത്.
സൗദിയില്‍ സ്ത്രീയുടെ വയറ്റില് നിന്ന് നീക്കം ചെയ്തത് മൂന്ന് കിലോ മുടിയാണെന്നാണ് റിപ്പോര്‍ട്ട്.

സ്ത്രീയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെയാണ് ഇത്രയധികം മുടി നീക്കം ത്. അല്
ജൗഫിലെ കിംഗ് അബ്ദുല് അസീസ് സ്‌പെഷ്യലൈസ്ഡ് ഹോസ്പിറ്റലിലാണ് ഈ സംഭവം.

കടുത്ത വയറുവേദനയെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സ്‌കാനിങ്ങില്‍ വയറ്റിനുളളില്‍ അസാധാരണ വലിപ്പമുള്ള വസ്തു കണ്ടതിനാല്‍ ശസ്ത്രക്രിയക്ക്
വിധേയമാക്കുകയായിരുന്നു.
  ആശുപത്രിയധികൃതര്‍ സ്ത്രീയുടെ പ്രായം വ്യക്തമാക്കിയിട്ടില്ല.
ആമാശയത്തിനുള്ളില്‍ മുടി എങ്ങനെ വന്നതോ ശസ്ത്രക്രിയക്ക് എത്ര സമയമെടുത്തു എന്നോ വിവരങ്ങള്‍
ലഭ്യമായിട്ടില്ല.
