# നൂഴല്‍ ചടങ്ങ്; ആചാരത്തിനിടെ ആനയുടെ പ്രതിമയ്ക്കടിയില്‍ കുടുങ്ങി ഭക്തന്‍- വീഡിയോ

- Link: https://ml.b4blaze.com/news/a-man-gets-stuck-under-elephant-statue
- Published: 2022-12-06T21:16:02+05:30
- Author: Gargi

ക്ഷേത്രങ്ങളില്‍ പോകാനും അനുഗ്രഹം നേടാനുമായി ആളുകള്‍ പലപ്പോഴും സംസ്ഥാന അതിര്‍ത്തികള്‍
കടന്നു പോലും പോകുന്നു. പ്രത്യേക വഴിപാടുകളും പൂജകളും നടത്തുന്നവരുണ്ട്. ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍
വെല്ലുവിളി നിറഞ്ഞ വഴികള്‍ സ്വീകരിക്കുന്നവരുമുണ്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍
ചിലപ്പോള്‍ പ്രതിസന്ധിക്ക് കാരണമായേക്കാം. അത്തരത്തിലൊരു വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
വീഡിയോയില്‍ ഒരാള്‍ ആനയുടെ പ്രതിമയുടെ ചുവട്ടില്‍ കുടുങ്ങിക്കിടക്കുന്നു.

> Any kind of excessive bhakti is injurious to health 😮 [pic.twitter.com/mqQ7IQwcij](https://t.co/mqQ7IQwcij)
> — ηᎥ†Ꭵղ (@nkk_123) [December 4, 2022](https://twitter.com/nkk_123/status/1599457906419986432?ref_src=twsrc%5Etfw)

ഗുജറാത്തിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. ആനയുടെ പ്രതിമക്ക് കീഴിലൂടെ പുറത്തുകടക്കാന്‍
ശ്രമിച്ചതാണ് ഒരു ഭക്തന്‍. പ്രതിമയുടെ ചുവട്ടില്‍ കുടുങ്ങിപ്പോയി. അങ്ങോട്ടുമില്ല, 
ഇങ്ങോട്ടുമില്ല എന്ന അവസ്ഥയായി. പ്രതിമക്ക് കീഴെ കുടുങ്ങിപ്പോയ വ്യക്തി പുറത്തു കടക്കാന്‍
ശ്രമിക്കുന്നുണ്ട്. നിതിന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തിരിഞ്ഞു മറിഞ്ഞും അതിനുള്ളില്‍ നിന്ന് പുറത്തു കടക്കാന്‍ അയാള്‍ ശ്രമിക്കുന്നുണ്ട്.
ക്ഷേത്രത്തിലെ പുരോഹിതനും അയാളെ സഹായിക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ചുറ്റും നിന്ന് മറ്റ് ഭക്തര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും കാണാം. ചെറിയ പ്രതിമയാണിത്.
അതിനുള്ളില്‍ നിന്ന് അയാള്‍ക്ക് പുറത്തു കടക്കാന്‍ കഴിഞ്ഞോ എന്നോ വ്യക്തമല്ലാത്ത വിധത്തിലാണ്
വീഡിയോ അവസാനിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/image-1.jpg?resize
=1200%2C675&ssl=1)

നിതിന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ രണ്ട് ലക്ഷത്തിനടുത്ത്
ആളുകള്‍ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് ഇയാളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
