# നടിമാരുടെ ചിത്രമെടുക്കാൻ ശമിച്ചു; ഫോട്ടോഗ്രാഫറുടെ കൈ തല്ലിയൊടിച്ച് ബോഡിഗാർഡ്

- Link: https://ml.b4blaze.com/news/actress-bodyguards-break-photographers-arm
- Published: 2022-10-03T15:08:07+05:30
- Author: Ajay

നമ്മൾ എപ്പോഴും സെലിബ്രേറ്റികളുടെ കൂടെ ഫോട്ടോയെടുക്കാൻ ആഗ്രഹിക്കുന്നവരാണ്. അങ്ങനെ
ഒരു ചിത്രമെടുക്കാൻ ലഭിക്കുന്ന ഒരു അവസരവും നമ്മൾ പാഴാക്കുകയും ഇല്ല. ഇപ്പോഴിതാ നടിമാരുടെ
ഫോട്ടോയെടുക്കാൻ ശമിച്ച ഫോട്ടോഗ്രാഫറുടെ കൈ തല്ലിയൊടിച്ചിരിക്കുകയാണ് താരങ്ങളുടെ ബോഡിഗാർഡ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/photo-2.jpg?resize
=1280%2C720&ssl=1)

 

ഹോളിവുഡ് താരങ്ങളായ മാർഗോട്ട് റോബിയുടേയും കാരാ ഡെലിവിംഗ്നെയുടെയും ചിത്രം എടുക്കാൻ
ശ്രമിച്ച ഫോട്ടോഗ്രാഫറുടെ കൈയ്യാണ് താരങ്ങളുടെ ബോഡിഗാർഡുകൾ തല്ലിയൊടിച്ചത്. ഇരുവരും
സൂയിസൈഡ് സ്വാഡ് നായികമാരാണ്. നടിമാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറി എന്നാരോപിച്ചാണ്
ഫോട്ടോഗ്രാഫറുടെ കൈ തല്ലിയൊടിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/photo.jpg?resize
=1280%2C720&ssl=1)

നടിമാർ അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് റെസ്റ്റോറന്റിലെ അത്താഴവിരുന്നിടെയാണ് സംഭവം. 
ഫോട്ടോഗ്രാഫറായ പെഡ്രോ ആൽബർട്ടോ ഓർക്കെറയാണ് നടിമാരുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചത്.
ഇയാൾ താരങ്ങളുടെ അടുത്തേക്ക് പോകാൻ ശ്രമിക്കവെ ബോഡിഗാർഡുകൾ തടയുകയായിരുന്നു. തുടർന്ന്
നടിമാരുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയുമായിരുന്നു തുടന്നാണ് ഫോട്ടോഗ്രാഫറുടെ കൈയൊടിച്ചത്.
പരിക്കേറ്റ ഫോട്ടോഗ്രാഫറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 
