# അഹാനയുടെ പിറന്നാൾ ആഘോഷമാക്കി കുടുംബം, താരപുത്രിയുടെ പിറന്നാൾ ചിത്രങ്ങൾ വൈറലാകുന്നു

- Link: https://ml.b4blaze.com/news/ahaana-birthday-celebration
- Published: 2020-10-13T12:49:43+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും
എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം
തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന സിനിമയിൽ
എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്, ഇന്ന് അഹാനയുടെ
പിറന്നാൾ ദിനമാണ്, തന്റെ പിറന്നാൾ ദിനം ഷൂട്ടിംഗ് ലൊക്കേഷനില്‍ ആഘോഷമാക്കുകയാണ് അഹാന.

ലൊക്കേഷനില്‍ വച്ച്‌ നടിക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കിയ സണ്ണി വെയ്‌നും സുഹൃത്തുക്കളുടെയും
ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇത്തവണത്തെ താരത്തിന്റെ പിറന്നാള്‍
ആഘോഷം ഷൂട്ടിങ് ലൊക്കേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. 2014 ല്‍ രാജീവ് രവി ചിത്രം ഞാന്‍
സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്.  ഇപ്പോൾ സിനിമയിലെ പ്രമുഖ
നടിമാരിൽ ഒരാളാണ് താരം,  ക്വാറന്റൈന്‍ സമയത്ത് അഹാനയുടെ വീട്ടിലെ വിശേഷങ്ങൾ എല്ലാം 
സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, പാട്ടുപാടുന്നതും ഡാന്‍സ് കളിക്കുന്നതും,
വര്‍ക്കൗട്ട് ചെയ്യുന്നതുമായ വീഡിയോകള്‍ ഇവർ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, ഇവയെല്ലാം
വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മക്കള്‍ക്കൊപ്പം നടന്‍ കൃഷ്ണകുമാറും
കൂടാറുണ്ട്. എന്നാല്‍ അമ്മ സിന്ധു എന്നും ക്യാമറയ്ക്ക് പിന്നിലായിരിക്കും. അടുത്തിടെ
അഹാനക്കും സഹോദരിമാർക്കും യൂട്യൂബ് സിൽവർ ബട്ടൺ ലഭിച്ചിരുന്നു, ഒരു കുടുംബത്തിലേക്ക്
നാലു സിൽവർ ബട്ടൺ ഇതാദ്യമായിട്ടാണ് കിട്ടുന്നത് എന്ന് പറഞ്ഞാണ് അഹാനയും സഹോദരിമാരും
എത്തിയിരുന്നത്.
