# നീന്തല്‍ കുളത്തില്‍ ഗ്ലാമറസ്സായി അമൃത സുരേഷ്: വിവാഹ മോചനത്തോടെ സെലിബ്രിറ്റികള്‍ കൂടുതല്‍ സുന്ദരികളാവുന്നെന്ന് ആരാധകര്‍

- Link: https://ml.b4blaze.com/news/amrutha-sureshs-pool-bath
- Published: 2022-04-26T19:47:48+05:30
- Author: Rahul

മകള്‍ അവന്തികയ്‌ക്കൊപ്പം മൂന്നാറിലെ റിസോര്‍ട്ടില്‍ അവധിയാഘോഷത്തിലാണ് ഗായിക അമൃത 
സുരേഷ്. മൂന്നാറിലേയ്ക്കുള്ള യാത്ര തുടങ്ങിയപ്പോള്‍ മുതലുള്ള വിശേഷങ്ങള്‍ അമൃത സമൂഹ
മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചു കൊണ്ടിരുന്നതിനാല്‍ താരത്തിന്റെ ഓരോ ആഘോഷങ്ങളിലും
സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരും പങ്കെടുക്കുന്നുണ്ട്. ‘സുന്ദരിയായ മകള്‍ക്കൊപ്പം എന്റെ
യാത്ര’ എന്ന അടിക്കുറിപ്പോടെയാണ് ഗായിക യാത്രാ വിഡിയോ പോസ്റ്റ് ചെയ്തത് ആരാധകര്‍ നേരത്തെ
ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ റിസോര്‍ട്ടിലെ നീന്തല്‍ ക്കുളത്തില്‍ നീന്തിത്തുടിക്കുന്ന അമൃതയുടെ ദൃശ്യങ്ങളാണ്
ഇപ്പോള്‍ വൈറല്‍ ആകുന്നത്. വെള്ളത്തില്‍ മുങ്ങി നിവരുന്നതിന്റെ വിഡിയോ താരം ഇന്‍സ്റ്റാഗ്രാമിലാണ്
പങ്കുവെച്ചത്. ഗ്ലാമര്‍ വേഷത്തിലുള്ള തന്റെ പൂള്‍ ചിത്രങ്ങളും അമൃത പങ്കുവെച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/amrutha-1-300x169.
jpg?resize=666%2C375&ssl=1)

വിവാഹ മോചനം തേടുന്ന സെലിബ്രിറ്റികള്‍ കൂടുതല്‍ സുന്ദരികളാവുകയാണെന്നും, അതിന് ഏറ്റവും
വലിയ ഉദാഹരണങ്ങളില്‍ ഒന്നാണ് അമൃതയുടെ പുതിയ മേക്കോവര്‍ എന്നുമാണ് ആരാധക ലോകത്തിന്റെ
അഭിപ്രായം. മുമ്പ് ഭര്‍ത്താവിന് ഒപ്പമായിരുന്നപ്പോള്‍ ഒരു കുടുംബിനി എന്ന രീതിയില്‍
മാത്രമാണ് അമൃത സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോഴിതാ 
നിയന്ത്രണങ്ങളുടെ അതിര്‍ വരമ്പുകളില്ലാതെ ജീവിതം ആഘോഷിക്കുന്ന അമൃതയുടെ സന്തോഷത്തില്‍
തങ്ങളും പങ്കുചേരുന്നതായി ആരാധകര്‍ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/amrutha-about-her-
life-300x168.jpg?resize=687%2C385&ssl=1)

വിവാഹ മോചനം നേടി മഞ്ജു വാര്യര്‍ സിനിമയില്‍ സജീവമാകാന്‍ തുടങ്ങിയപ്പോഴും ആരാധകര്‍ക്ക്
ഇതേ അഭിപ്രായം തന്നെ ആയിരുന്നു. ഓരോ ദിവസവും മെയ്‌ക്കോവറിലൂടെ മഞ്ജു തന്റെ ആരാധകരെ 
ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി ആരാധകര്‍
താരത്തിന് പതിച്ചു നല്‍കി കഴിഞ്ഞു. സമാന രീതിയില്‍ മികച്ച പിന്തുണയുമായി ആരാധകര്‍ അമൃതയ്‌ക്കൊപ്പവുമുണ്ട്.

അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം വീണ്ടും വിവാഹിതനായ ബാല വിവാഹ ശേഷമുള്ള ഓരോ നിമിഷങ്ങളും
സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു കൊണ്ടേയിരിക്കുന്നുണ്ട്. അതിനു വരുന്ന മറുപടികള്‍ക്ക്
അപ്പപ്പോള്‍ മറുപടികളും നല്‍കുന്നുണ്ട്. അമൃതയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ഒട്ടും
പിന്നിലല്ല. വീട്ടിലെ ആഘോഷങ്ങളും മകള്‍ പാപ്പുവിനൊപ്പമുള്ള രസകരമായ നിമിഷങ്ങളും എല്ലാം
എപ്പോഴും പങ്കുവയ്ക്കാന്‍ അമൃത ശ്രദ്ധിക്കാറുണ്ട്.
