# ‘കൊന്ന് കെട്ടിത്തൂക്കുക അത് ആത്മഹത്യാ എന്ന് കെട്ടിച്ചമയ്ക്കുക, ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്?’

- Link: https://ml.b4blaze.com/news/arun-gopy-about-sidarthans-death
- Published: 2024-03-03T19:27:25+05:30
- Author: Ajay

വയനാട് പൂക്കോട് സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികരണവുമായി
സംവിധായകന്‍ അരുണ്‍ ഗോപി. ഒരു പാവം പയ്യന്റെ ഒരു കുടുംബത്തിന്റെ ഒരു നാടിന്റെ സ്വപ്നങ്ങളെ
ഇങ്ങനെ ഇല്ലാതാക്കിയ ആ ക്രൂര ജീവികള്‍ക്കെതിരെ ഒരക്ഷരം എഴുതാതെ ഇരിക്കാന്‍ കഴിയുന്നില്ല…
കൊന്ന് കെട്ടിത്തൂക്കുക അത് ആത്മഹത്യാ എന്ന് കെട്ടിച്ചമയ്ക്കുക ഇല്ലാകഥകളില്‍ ആ കുഞ്ഞിനെ
വീണ്ടും വ്യക്തിഹത്യ ചെയ്യുക ഏതു ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നാണ് അരുണ്‍ ഗോപി
ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/2197323-sidharthan-
death-wayanad-01032024.webp?resize=823%2C494&ssl=1)

**കുറിപ്പ് വായിക്കാം**

കുറച്ചായി സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്നില്ല പക്ഷെ ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ 
എപ്പോള്‍… ഒരു പാവം പയ്യന്റെ ഒരു കുടുംബത്തിന്റെ ഒരു നാടിന്റെ സ്വപ്നങ്ങളെ ഇങ്ങനെ ഇല്ലാതാക്കിയ
ആ ക്രൂര ജീവികള്‍ക്കെതിരെ ഒരക്ഷരം എഴുതാതെ ഇരിക്കാന്‍ കഴിയുന്നില്ല… കൊന്ന് കെട്ടിത്തൂക്കുക
അത് ആത്മഹത്യാ എന്ന് കെട്ടിച്ചമയ്ക്കുക ഇല്ലാകഥകളില്‍ ആ കുഞ്ഞിനെ വീണ്ടും വ്യക്തിഹത്യ
ചെയ്യുക ഏതു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത് ഇതിനു പിന്നിലുള്ള സകലരെയും അറിഞ്ഞും 
കേട്ടും മിണ്ടാതിരുന്നവരെ പോലും വെറുതെ വിടരുത്…
