# ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടി ആശ പരേഖിന്

- Link: https://ml.b4blaze.com/news/asha-arekh-got-dada-saheb-phalke-award
- Published: 2022-09-27T14:29:42+05:30
- Author: Ajay

ഈ വര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടിയും സംവിധായകയും നിര്‍മ്മാതവുമായ
ആശ പരേഖിന്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ആശ പരേഖ്
ഇന്ത്യന്‍ ഫിലും സെന്‍സര്‍ ബോര്‍ഡിന്റെ ആദ്യവനിത അദ്ധ്യക്ഷയായിരുന്നു. ബാലതാരമായാണ്
ആശ പരേഖ് വെള്ളിത്തിരയില്‍ എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/ASHA-1.jpg?resize
=1280%2C720&ssl=1)

1952 ല്‍ ‘മാ’ എന്ന ചിത്രത്തിലില്‍ ആശ പരേഖിനെ സംവിധായകന്‍ ബിമല്‍ റോയ് ബാലതാരമായി 
അവതരിപ്പിക്കുകയായിരുന്നു.കുറച്ച് നാള്‍ ബാലതാരമായി തുടര്‍ന്ന താരം വിദ്യാഭ്യാസത്തിനായി
സിനിമയില്‍ നിന്നും ഇടവേളയെടുത്തു.വിദ്യാഭ്യാസം പൂര്‍ത്തിയായക്കിയ ആശ ദില്‍ ദേകെ ദേഖോ
എന്ന സിനിമയിലൂടെ വീണ്ടും വെള്ളിത്തിരയിലേക്കെത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/asha.jpg?resize=
1280%2C720&ssl=1)

പിന്നീട് അങ്ങോട്ട് ബോളിവുഡിലെ താരമായി ഉയര്‍ന്നു.നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ആശപരേഖ്
ടെലിവിഷന്‍ പരമ്പരകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കുടാതെ സിനിമ നിര്‍മാണരംഗത്തും സജീവമായിരുന്നു
ആശ. ബോളിവുഡിലെ മികച്ച സംഭാവനകള്‍ക്ക് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച നടി കൂടിയാണ്
ആശ പരേഖ്

 

 
