# തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണം!! നടന്‍ കൃഷ്ണകുമാറിന്റെ കണ്ണിന് ഗുരുതരപരിക്ക്

- Link: https://ml.b4blaze.com/news/attack-towards-actor-krishnakumar
- Published: 2024-04-21T13:17:52+05:30
- Author: Anu

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ നടന്‍
കൃഷ്ണകുമാറിന് ഗുരുതരപരിക്ക്. കഴിഞ്ഞദിവസം കൊല്ലം മുളവന ചന്തയിലെ പ്രചരണത്തിനിടെയാണ്
നടന് നേരെ ആക്രമണമുണ്ടായത്. താരത്തിന്റെ വലതു കണ്ണിനാണ് പരിക്കേറ്റത്. അതേസമയം, ആക്രമണം
മനഃപൂര്‍വ്വമെന്ന ആരോപണവുമായി താരം രംഗത്തെത്തി. തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ ഉണ്ടായ
വീഴ്ച്ചയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് താരം പറയുന്നു.

കുണ്ടറയിലെ സ്വീകരണത്തിനിടെ വലിയൊരു സംഘം ഉണ്ടായി. തിക്കും തിരക്കുമായിരുന്നു. ഉണ്ടായതാണോ
ഉണ്ടാക്കിയതാണോയെന്ന് അറിയില്ല. കാരണം, അതിനു തൊട്ടുമുമ്പുണ്ടായ വേദിയില്‍ തൃശ്ശൂര്‍
പൂരത്തിലെ വീഴ്ച്ചയെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചിരുന്നു.  അത് കഴിഞ്ഞുള്ള യോഗത്തിലാണ്
ആക്രമണമുണ്ടായത്. യോഗത്തിനിടെ പെട്ടെന്ന് തിക്കും തിരക്കും ഉണ്ടാക്കി കണ്ണിലേക്കൊരു
സാധനം കുത്തുകയായിരുന്നു. അറിയാതെ കുത്തിതാണെന്നാണ് ആദ്യം തോന്നിയത്. പിന്നീടാണ് മനപൂര്‍വം
ഉണ്ടാക്കിയതാണെന്ന് തോന്നിയത്. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ കോര്‍ണ്ണിയയില്‍
നിന്നും ചെറിയ കരട് കിട്ടി. ഹെമറേജ് പോലെയും വന്നിരിക്കുന്നു. സഹിക്കാന്‍ പറ്റാത്ത 
വേദനയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
