# തിരക്കേറിയ റോഡിൽ കാറിൽ നിന്ന് കുട്ടി തെറിച്ച് റോഡിലേക്ക്; വീഡിയോ

- Link: https://ml.b4blaze.com/news/baby-falls-out-of-moving-car
- Published: 2022-08-06T16:27:51+05:30
- Author: Gargi

തിരക്കേറിയ റോഡിലേക്ക് കാറില്‍ നിന്ന് താഴേക്ക് വീഴുന്ന ഒരു കുട്ടിയുടെ ഞെട്ടിക്കുന്ന
വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ട്രാഫിക്
ജംഗ്ഷനില്‍ കാറിന്റെ ചില്ലില്‍ നിന്ന് പിഞ്ചുകുഞ്ഞ് വീഴുന്ന വീഡിയോ ചൈനയിലെ നിംഗ്‌ബോയില്‍
നിന്നുള്ളതാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/child_falls_1200x768.
jpeg?resize=770%2C433&ssl=1)

തിരക്കേറിയ റോഡില്‍ വെച്ചാണ് സംഭവം നടന്നത് എന്നത് എടുത്തുപറയേണ്ടതാണ്. മാത്രമല്ല, 
കുഞ്ഞിനെ എടുക്കാന്‍ കാര്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്തിയില്ല. കുട്ടിയെ രക്ഷിക്കാന്‍ ഓടിയെത്തിയ
മറ്റുള്ളവര്‍ റോഡ് മുറിച്ചുകടക്കുകയായിരുന്നു. വീഴ്ചയില്‍ നിന്ന് കുഞ്ഞ് രക്ഷപ്പെട്ടു.

സിറാജ് നൂറാനി ട്വിറ്ററില്‍ വീഡിയോ അപ്ലോഡ് ചെയ്തു. വീഡിയോയില്‍, ഒരു ട്രാഫിക് പോയിന്റില്‍
കാര്‍ വേഗത കുറയ്ക്കുന്നതും, വേഗത കുറഞ്ഞ വാഹനത്തില്‍ നിന്ന് കുഞ്ഞ് ചാരിയിരിക്കുന്നതും
കാണാം. നിമിഷങ്ങള്‍ക്കകം പുറത്തേക്ക് ചാഞ്ഞ കുഞ്ഞ് കാറില്‍ നിന്ന് താഴേക്ക് വീഴുന്നത്
കാണാം. താഴെ വീണകുഞ്ഞ് കരയുന്നതിനിടയില്‍ ഇതൊന്നുമറിയാതെ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുക്കുന്നു.
അതേസമയം മറ്റ് വാഹനങ്ങള്‍ നിര്‍ത്തി കുഞ്ഞിനെ രക്ഷിക്കാന്‍ അവസരമൊരുക്കുന്നുമുണ്ട്.

> Heights of Careless parents.[#China](https://twitter.com/hashtag/China?src=hash&ref_src=twsrc%5Etfw)–
> Child falls out of [#car](https://twitter.com/hashtag/car?src=hash&ref_src=twsrc%5Etfw)
> window in Ningbo, China. [pic.twitter.com/rowxkQL62P](https://t.co/rowxkQL62P)
> — Siraj Noorani (@sirajnoorani) [August 3, 2022](https://twitter.com/sirajnoorani/status/1554852008904888322?ref_src=twsrc%5Etfw)

ദ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നതനുസരിച്ച്, അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോള്‍
പിഞ്ചുകുഞ്ഞിന് ചെറിയ പരിക്കേ ഉണ്ടായിരുന്നുള്ളൂ. ട്രാഫിക് കവലയിലെ സിസിടിവി ക്യാമറയില്‍
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
